HOME
DETAILS

ഉഗ്രശബ്ദം, പുകപടലം; അപകടക്കാഴ്ചയുടെ ഞെട്ടല്‍ മാറാതെ ദേവദാസ്

  
backup
September 26 2018 | 03:09 AM

%e0%b4%89%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%81%e0%b4%95%e0%b4%aa%e0%b4%9f%e0%b4%b2%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95

പള്ളിപ്പുറം: ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് വീടിന് പുറത്ത് ഇറങ്ങുമ്പോള്‍ കാണുന്നത് ദേശീയപാത റോഡ് അരികിലെ മരത്തിന് ചുവട്ടിലെ പുകപടലമായിരുന്നു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സ്ഥലത്ത് പാഞ്ഞെത്തിയ സമീപവാസിയായ 72കാരന്‍ ദേവദാസിന്റെ വാക്കുകളാണിത്. അടുത്തെത്തുമ്പോഴാണ് വാഹനം മരത്തിലിടിച്ച് കയറിയ കാഴ്ച കാണുന്നത്. കാര്‍ കാണാന്‍ കഴിയാത്തവസ്ഥയില്‍ പുകമൂടിയ അവസ്ഥയിലായിരുന്നു.
ഒറ്റക്ക് എന്ത്‌ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ദേവസ്. ഇതിനിടെ ദേശീയപാതയിലൂടെ വന്ന നിരവധി വാഹനങ്ങള്‍ കടന്ന് പോയെങ്കിലും ആരും നിര്‍ത്തിയില്ല. ഇതിനിടെ ഒരു വാഹനം നിര്‍ത്തി അതിലുണ്ടായിരുന്ന യാത്രകാരും ചേര്‍ന്ന് കാര്‍ പരിശോധിക്കുമ്പോഴാണ് യുവാവും കുഞ്ഞും മുന്‍സീറ്റില്‍ രക്തത്തില്‍ കുളിച്ചവസ്ഥയില്‍ കണ്ടത്. കാര്‍ ഞെരിമര്‍ന്ന് നാലു ഡോറും തുറക്കാന്‍ കഴിയാതെ അവസ്ഥയായിരുന്നു. പിന്നാലെ വന്ന വാഹനങ്ങളൊക്കെ നിര്‍ത്തിയെങ്കിലും ഡോറോ ഗ്ലാസോ പൊട്ടിച്ച് ഇവരെ പുറത്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ഒന്നും കിട്ടിയില്ല. ഇതിനിടയില്‍ ദേവദാസ് വീട്ടിലേക്ക് പാഞ്ഞു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കമ്പിപ്പാരയുമായൈത്തി ഡോര്‍ കുത്തിതുറന്ന് ആദ്യം കുഞ്ഞിനെ പുറത്തെടുത്ത് സ്ഥലത്ത് എത്തിയ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് വിട്ടു.
രണ്ടാമതാണ് ബാലഭാസ്‌കറെയും ഭാര്യയെയും ഡ്രൈവറെയും പിന്നാലെ വന്ന ആംബുലന്‍സുകളില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ മംഗലപുരത്ത് നിന്ന് അഡീഷനല്‍ എസ്.ഐ നാരായണന്‍കുട്ടിയും സംഘവും കഴക്കൂട്ടത്ത് നിന്നും ഫയര്‍ഫോഴ്‌സും പാഞ്ഞെത്തിയിരുന്നു. പിന്നീട് പൊലിസും മറ്റ് വാഹനങ്ങളിലെ യാത്രകാരുമാണ് കേരളമറിയുന്ന കലാകരനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടതെന്ന് മനസിലാക്കിയത്. അപകടം നടന്നെങ്കിലും എന്‍ജിന്‍ ഓഫായില്ലെന്ന് ദേവദാസ് പറയുന്നു. തകര്‍ന്ന കാറിലെ ഓയിലും ഡീസലും റോഡില്‍ ചോര്‍ന്നതും പുക പടര്‍ന്നതും രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആശങ്കിലാക്കി.
ഈ സമയം തീപിടിക്കാത്തത് ഭാഗ്യമായെന്ന് ദേവദാസ് പറഞ്ഞു. കാറിനകത്ത് രക്ഷാകവചമായി എയര്‍ബാഗ് സംവിധാനമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ലെന്ന് പൊലിസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടത് രാജ്യമറിയുന്ന വയലിന്‍ വായനക്കാരനായ ബാലഭാസ്‌കറും കുടുംബവുമാണെന്നറിഞ്ഞതോടെ പ്രദേശവാസികളടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നും അപകട സ്ഥലത്ത് എത്തിയത് നൂറ് കണക്കിനാളുകളാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago