പീഡകന് ശിക്ഷ നല്‍കാതെ പൊലിസിനെ സമീപിച്ചിരുന്നെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു: കെ സുരേന്ദ്രന്‍
കോഴിക്കോട്: പീഡകന് ശിക്ഷ നല്‍കാതെ പെണ്‍കുട്ടി പിണറായിയുടെ പൊലിസിനെ സമീപിച്ചിരുന്നെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. ലിംഗം ഛേദിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കനു നല്‍കുന്നത് വിഢികളാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പൊലിസിനെ സമീപിച്ചിരുന്നെങ്കില്‍ പുഷ്പം പോലെ കള്ള സ്വാമി കേസില്‍ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഏതു സ്ത്രീ പീഡനക്കേസിനാണ് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സുരേന്ദ്രന്റെ പോസ്റ്റിനെ പരിഹസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. കൂടെനടക്കുമ്പോള്‍ സ്വാമിയും അല്ലാത്തപ്പോള്‍ കള്ളസ്വാമിയും, പിണറായിയുടെ പൊലിസ് മാത്രമല്ല ഗുജറാത്ത് പൊലിസ് സ്ത്രീകളെയും കുട്ടികളെയും പിച്ചിചീന്തിയപ്പോള്‍ സ്വീകരിച്ച നിലപാട് ഇതിലും ഭീകരമായിരുന്നുവെന്നും കമന്റുകളില്‍ നിറയുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെണ്‍കുട്ടി നല്‍കിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ വലിയതോതില്‍ ട്രോളുകളും അരങ്ങുതകര്‍ക്കുകയാണല്ലോ. ഈ സംഭവത്തില്‍ തക്ക ശിക്ഷ ആ പെണ്‍കുട്ടി തന്നെ നല്‍കിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതുകാണുന്‌പോള്‍ പരമപുഛമാണ് നാട്ടുകാര്‍ക്കുണ്ടാവുക. ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല.
പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്. സൗമ്യാക്കേസ്സില്‍ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകര്‍ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുള്‍ ഇസ്‌ളാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഏതടിസ്ഥാനത്തിലാണ്?
കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നില്‍ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാര്‍ക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പള്‍സര്‍ സുനിയില്‍ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങള്‍. ആ പെണ്‍കുട്ടി ബ്‌ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അറിയുന്ന വിഡ്ഡികള്‍ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്
. ജോസഫും തെററയിലും ഏററവും ഒടുവില്‍ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടര്‍ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."