HOME
DETAILS
MAL
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഡിസംബര്‍ 31 വരെ തുടരും
backup
November 26 2020 | 11:11 AM
ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്കുളള നിരോധനം ഡിസംബര്‍ 31 വരെ തുടരും. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ഓള്‍കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും വിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സാധിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. പല ഘട്ടങ്ങളിലായി നിയന്ത്രണം ലഘൂകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."