രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് അമിത്ഷായും ഗഡ്കരിയും
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി അടുക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ സിനിമാതാരം രജനികാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അമിത് ഷാ നിലപാട് വ്യക്തമാക്കിയത് ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് . രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നത് താനെങ്ങനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി.
രാഷ്ട്രീയത്തെകുറിച്ച് ചിന്തിക്കുമ്പോള്‍ ബി.ജെ.പിയിയെക്കുറിച്ചും ചിന്തിക്കുക എന്നതാണ് രജനീകാന്തിനോട് പറയാനുള്ളതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് വളരെ കൃത്യമായ സ്ഥാനമുണ്ടെന്നും ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിനിടെ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നതിെൻറ വ്യക്തമായ സൂചന രജനീകാന്ത് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."