HOME
DETAILS
MAL
ഇന്ധന വിലവര്‍ധന: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാറ് കെട്ടി വലിച്ചു പ്രതിഷേധിച്ചു
backup
September 26 2018 | 04:09 AM
കരുനാഗപ്പള്ളി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കാറ് കെട്ടിവലിച്ച് പ്രതിഷേധിച്ചു.
ഇന്ധന വില കുതിച്ചു കയറുമ്പോഴും ജനവിരുദ്ധ നിലപാടുമായി അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള യുവജന പ്രതിഷേധത്തിന്റെ പ്രതീകമായാണ് കാറ് കെട്ടിവലിച്ച് പ്രതിഷേധിച്ചത്.
ടൗണ്‍ ക്ലബ്ബിനു സമീപത്തു നിന്നുമാരംഭിച്ച പ്രതിഷേധ സമരം ടൗണ്‍ ചുറ്റി സിവില്‍ സ്റ്റേഷനു സമീപം സമാപിച്ചു. പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി.എ ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര് രഞ്ജിത്ത് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി ടി.ആര് ശ്രീനാഥ്, ബി.കെ ഹാഷിം, സദ്ദാം, ഇ ഷെഫീക്ക്, നിധീഷ്, സജീഷ്, അജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."