സാവോ പോളയിലെ 'ക്രാക്ക് ലാന്‍ഡില്‍' റെയ്ഡ്: 40പേരെ അറസ്റ്റ് ചെയ്തു
ബ്രസീല്‍: മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട് സാവോ പോളയിലെ ക്രാക്ക് കൊക്കെയ്ന്‍ വിപണന കേന്ദ്രത്തില്‍ ബ്രസീല്‍ പോലിസ് നടത്തിയ റെയ്ഡില്‍ 40 തോളം പേരെ അറസ്റ്റ് ചെയ്തു.
500റോളം വരുന്ന സായുധ പോലിസ് സൈന്യമാണ് ഈ ഓപറേഷനില്‍ ഉണ്ടായിരുന്നത്. പോലിസിന്റെ ആക്രമണത്തില്‍ രോക്ഷാകുലരായ മയക്കുമരുന്നുപയോഗികള്‍ കടകളും കാറുകളും തല്ലി തകര്‍ത്തു.
വര്‍ഷങ്ങളായി കൊക്കെയ്ന്‍ സ്വതന്ത്രമായി വില്‍ക്കുകയും ഉപയോഗിച്ചു വരുന്ന ഇവിടം ക്രാക്ക് ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ക്രാക്ക് ലാന്‍ഡ് ഇനി ഇല്ല, അതു തിരിച്ചു വരാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല എന്ന് സെന്റര്‍ റൈറ്റ് മേയര്‍ ജോവാ ദോരിയ പറഞ്ഞു.
പൂര്‍ണമായൊരു തുടച്ചു മാറ്റം ബൂദ്ധിമുട്ടാണ് എന്നാലും ഇതിനായി ഞങ്ങള്‍ പരിശ്രമിക്കും നഗരങ്ങളില്‍ പലയിടങ്ങളിലും സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇവിടെ സ്ഥിരമായി പോലിസിനെ വിന്യസിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."