അതിര്‍ത്തികളെല്ലാം കൊട്ടിയടച്ച് ഹരിയാന; ഡല്‍ഹിയില്‍ എത്താനുറച്ച് കര്‍ഷകരും, രാത്രിയിലും പ്രതിഷേധം തുടരുന്നു
പാനിപ്പറ്റ്: കോരിത്തരിക്കുന്ന മഴയും വീശിയടിക്കുന്ന കാറ്റും വകവയ്ക്കാതെ, രാത്രികാലത്തും കര്‍ഷകര്‍ തങ്ങളുടെ ആവശ്യമുന്നയിച്ചുള്ള പ്രതിഷേധത്തില്‍ തുടരുന്നു. രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് പഞ്ചാബില്‍ നിന്ന് യാത്രതിരിച്ച ആയിരക്കണക്കിന് കര്‍ഷകരാണ് ബി.ജെ.പി ഭരിക്കുന്ന ഹരിയാന സര്‍ക്കാരിന്റെ പൊലിസ് തടയാന്‍ ശ്രമിച്ചിട്ടും നില്‍ക്കാതെ യാത്ര തുടരുന്നത്.
Fucking hell. Shipping containers, 10ft digged holes, cement structures, again digged holes, water cannons, huge force near Sonipat.
— Anand Mangnale (@FightAnand) November 26, 2020
This is something I have never seen & mind it #India. This is against #FARMERS #FarmersProtest #DilliChalo
1/n pic.twitter.com/LEkJvwR0VY
രാത്രി പത്തു മണിക്കുള്ള റിപ്പോര്‍ട്ട് അനുസരിച്ച് പാനിപ്പറ്റ് ടോള്‍ പ്ലാസയില്‍ തമ്പടിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍. ഇവരെ നേരിടാന്‍ സര്‍വ്വ സന്നാഹങ്ങളുമായി സൈനികരെ അടക്കം ഇറക്കിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.
Haryana: Farmers heading towards Delhi as part of 'Delhi Chalo' protest march, halt at Panipat toll plaza.
— ANI (@ANI) November 26, 2020
A protestor says, “Are we terrorists that we are not being allowed to enter the national capital. It is the death of democracy.” pic.twitter.com/sYnM6Ffk8l
അംബാലയില്‍ വച്ച് പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ കടന്നെത്തിയതോടെ, മറ്റിടങ്ങളില്‍ വലിയ രീതിയിലുള്ള റോഡ് തടസമാണ് പൊലിസ് ഉണ്ടാക്കിയിരിക്കുന്നത്. റോഡില്‍ കൂറ്റന്‍ കോണ്‍ഗ്രീറ്റ് പാളികള്‍ നിരത്തിയും മണല്‍ക്കൂന കൂട്ടിയിട്ടും കണ്ടെയ്‌നറുകള്‍ നിരത്തിയും മുള്‍വേലികള്‍ തീര്‍ത്തുമാണ് കര്‍ഷകരെ തടയാന്‍ പൊലിസും സൈനികരും നിരന്നിരിക്കുന്നത്.
എന്നാല്‍, എന്തു വില കൊടുത്തും ഡല്‍ഹിയിലെത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. ആയിരക്കണക്കിന് പേരാണ് ഡല്‍ഹിയിലേക്കുള്ള വഴിയിലുള്ളത്.
Delhi: Security tightened & barricading being done at Singhu border (Delhi-Haryana border) in view of farmers' 'Delhi Chalo' call. pic.twitter.com/Gxuv5pQt8p
— ANI (@ANI) November 26, 2020
അതിനിടെ, ഡല്‍ഹിയിലേക്കുള്ള എല്ലാ പാതകളും പൊലിസ് അടച്ചിട്ടു. ഇന്നത്തെ പ്രതിഷേധത്തെ തുടര്‍ന്ന് പല വിമാനങ്ങളും റദ്ദാക്കേണ്ടി വന്നു. ഡല്‍ഹി മെട്രോ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. നാളെയും പ്രവര്‍ത്തിക്കില്ലെന്നാണ് വിവരം. വിമാനയാത്ര നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Haryana: Police use water cannon to disperse farmers who have gathered in Karnal and are proceeding towards Delhi to protest against farm laws. pic.twitter.com/kYbxVCzhpH
— ANI (@ANI) November 26, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."