മംഗളൂരുവില്‍ വിമാനം തെന്നിയ സംഭവം: പൈലറ്റിനെ മറ്റൊരു വിങ്ങിലേക്കു മാറ്റി
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്മിനലിലേക്കു നീങ്ങുന്നതിനിടെ വിമാനം തെന്നിയ സംഭവത്തില്‍ ഡി.ജി.സി.എ സംഘം അന്വേഷണം പൂര്‍ത്തിയാക്കി.
അപകടത്തില്‍പെട്ട വിമാനത്തേയും യാത്രക്കാരെയും വന്‍ ദുരന്തത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെടുത്തിയ വിമാനത്തിന്റെ പൈലറ്റിനെ മറ്റൊരു വിങ്ങിലേക്കു മാറ്റി.
ഡി.ജി.സി.എ സംഘത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണസംഘം യൂനിയന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും സമര്‍പ്പിക്കും.
റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരും അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച വൈകിട്ട് 5.45നാണ് ദുബൈയില്‍നിന്നു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."