ജീവനക്കാരിക്കു നേരെ പഞ്ചായത്ത് അംഗത്തിന്റെ കൈയേറ്റ ശ്രമം; ജീവനക്കാര്‍ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: അലപ്പാട് പഞ്ചായത്തിലെ വനിത വി.ഇ.ഒയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
തീരദേശ മേഖലയായ ആലപ്പാട് പഞ്ചായത്തിലെ വനിതാ വി.ഇ.ഒ യെവാര്‍ഡ് മെമ്പര്‍ ബേബി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. സെബാസ്റ്റ്യന്‍ എന്നയാളുടെ വീടിനുള്ള അപേക്ഷ സി.ആര്‍.ഇസഡ് നിയമപ്രകാരം ജില്ലാ ടെക്‌നിക്കല്‍ കമ്മിറ്റി നിരസിച്ചിരുന്നു. എന്നാല്‍ ഇയാളെ ലൈഫ് പദ്ധതിയില്‍ നിന്നം പഞ്ചായത്ത് ഒഴിവാക്കി എന്ന ആരോപണം അഴിച്ചു വിട്ടിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിക്കിടയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
ഇത് സംബന്ധിച്ച് പഞ്ചായത്ത് യോഗത്തില്‍ പ്രശ്‌നം സംബന്ധിച്ച വസ്തുതകള്‍ നിര്‍വഹണ ഉദ്യോഗസ്ഥ കൂടിയായ വി.ഇ.ഒ വിവരിക്കുന്നതിനിടെ പഞ്ചായത്ത് അംഗം അസഭ്യവര്‍ഷവുമായി കൈയേറ്റത്തിനു ശ്രമിച്ചുവെന്ന് ജീവനക്കാര്‍ ആരോപിച്ചു.
മെമ്പറുടെ ഭാഗത്തു നിന്നും വനിതാ ജീവനക്കാരിക്കു നേരെയുണ്ടായ പെരുമാറ്റത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഒന്നാകെ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അരദിവസത്തെ അവധിയെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി വി.ഇ.ഒയ്ക്ക് പിന്തുണയുമായെത്തി.
എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ആലപ്പാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി സുജിത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി പി.എന്‍ മനോജ്, അനന്തന്‍ പിള്ള, ജ്യോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."