HOME
DETAILS
MAL
വിഴിഞ്ഞം കരാര്‍ സുതാര്യമല്ല: വി.എസ്
backup
May 22 2017 | 08:05 AM
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സുതാര്യമല്ലെന്നും പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ദുരൂഹം നിറഞ്ഞതാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന പേരില്‍ മുന്നോട്ട് പോകുന്നത് ശരിയല്ല. അദാനിയുടെ കാല്ക്കീഴില് തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാറെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭയില്‍ സബ്മിഷനായാണ് വി.എസ് ഇക്കാര്യമറിയിച്ചത്.
കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സബ്മിഷന് മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."