രാഷ്ട്രീയപ്രവേശനം: രജനീകാന്തിന്റെ വസതിയ്ക്കു മുന്നില്‍ പ്രതിഷേധം
ചെന്നൈ: രാഷ്ട്രീയ പ്രവേശനമെന്ന അഭ്യൂഹം നിലനില്‍ക്കെ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയ്ക്ക് മുന്നില്‍ തമിഴ് സംഘടനായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. തമിഴ്നാട്ടുകാരനല്ലാത്ത രജനീകാന്ത് തമിഴ്നാട് ഭരിക്കാന്‍ വരേണ്ടെന്നാണ് പ്രതിഷേധത്താരുടെ നിലപാട്.
പ്രതിഷേധക്കാര്‍ രജനികാന്തിന്റെ കോലം കത്തിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ തമിഴ്നാട് പൊലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉടന്‍തന്നെ അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ബി.ജെ.പിയിലേക്ക് രജനീകാന്തിനെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."