HOME
DETAILS

റബീഉല്‍ ആഖിറിലെ ദീപ്തസ്മരണകള്‍

  
backup
November 26 2020 | 22:11 PM

56464684163-2020

 


അബൂ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഇബ്‌നു അബി സാലിഹ് മൂസ ഇബിനു മന്‍ഗി ദോസ്ത് ഹിജ്‌റ 470(എ.ഡി 1077) കാസ്പിയന്‍ കടലിനത്തുള്ള ജീലാന്‍ എന്ന പേര്‍ഷ്യന്‍ പ്രവിശ്യയില്‍ ജനിച്ചു. മുഹ്‌യിദ്ദീന്‍ (മതത്തെ പുനരുജ്ജീവിപ്പിച്ചവന്‍) എന്ന സ്ഥാനപ്പേരില്‍ പ്രസിദ്ധനായി. ശൈഖിന്റെ വംശപരമ്പര ഇമാം ഹസന്‍(റ)ലേക്കും മാതൃപരമ്പര ഇമാം ഹുസൈന്‍(റ)ലേക്കും ബന്ധിക്കുന്നതായി മിക്ക ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രഥമപഠനം പണ്ഡിതയും സൂഫിവര്യയുമായ മാതാവ് ഉമ്മുല്‍ ഖൈര്‍ ഫാത്വിമയില്‍ നിന്നാണ് നടത്തിയത്. പിതാവ് അബൂസ്വാലിഹ് ശൈഖവര്‍കളുടെ ബാല്യത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. ഹിജ്‌റ 488ല്‍ ഉപരിപഠനാര്‍ഥം ബഗ്ദാദിലേക്ക് പോകുന്ന മകന് മാതാവ് തന്റെ കൈവശമുണ്ടായിരുന്ന 80 ദീനാറില്‍ 40 ദീനാര്‍ നല്‍കി. പഠിച്ചു വലുതായി പണ്ഡിതനായി അല്ലാഹുവിന്റെ ദീനിന് സേവനം ചെയ്യാന്‍ മാതാവ് ഉപദേശിച്ചു. ബഗ്ദാദില്‍ എത്തിയ മുഹ്‌യിദ്ദീന്‍ ആ കാലഘട്ടത്തിലെ പ്രാമാണിക പണ്ഡിതരുമായി ബന്ധം സ്ഥാപിക്കുകയും വിദ്യ അഭ്യസിക്കുകയും ചെയ്തു. മഹാനവര്‍കളുടെ കാലഘട്ടം രാഷ്ട്രീയ, മത കാലുഷ്യം കൊണ്ട് പ്രശ്‌ന സങ്കീര്‍ണമായിരുന്നു. അബുല്‍ വഫാ ഇബ്‌നുല്‍ അഖീല്‍, ഖാദി അബു സഅദില്‍ മുബാറക്ല്‍ മുക്‌രിമി എന്നിവരില്‍ നിന്നാണ് ഹമ്പലി ശാസ്ത്ര പാഠങ്ങള്‍ അഭ്യസിച്ചത്. അബുല്‍ ഖൈര്‍ ഹമ്മാറുബ്‌നു അബ്ബാസ് സൂഫി സരണിയുടെ ഗുരുവാണ്.


അന്‍പതാം വയസിലായിരുന്നു ജീലാനിയുടെ പ്രഭാഷണങ്ങളുടെ തുടക്കം. അന്ധവിശ്വാസങ്ങളും ദൈവനിഷേധവാദങ്ങളും മധ്യപൗരസ്ത്യ നാടുകളില്‍ വലിയ തോതില്‍ സ്വാധീനം നേടിയ കാലഘട്ടമായിരുന്നു അത്. ഭരണകൂട ഒത്താശയോടെ നവലിബറല്‍ ഇസ്‌ലാമിസം പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. വശ്യതയാര്‍ന്ന ശൈലിയില്‍, യുക്തിഭദ്രമായി പ്രമാണ പിന്തുണയോടെ അബ്ദുല്‍ ഖാദിര്‍ ജീലാനി നടത്തിയ പ്രഭാഷണ പരിപാടിയില്‍ എഴുപതിനായിരത്തിലധികം ആളുകള്‍ തടിച്ചുകൂടി തുടങ്ങി. പ്രഭാഷണ സദസില്‍ വര്‍ധിച്ചുവരുന്ന പഠിതാക്കളുടെ ആവശ്യം പരിഗണിച്ച് ഹിജ്‌റ 528ല്‍ (എ.ഡി 1134) ബഗ്ദാദില്‍ വിദ്യാലയം അദ്ദേഹം സ്ഥാപിച്ചു. സ്ഥാപനത്തിലെ പ്രധാന അധ്യാപകനും മേല്‍നോട്ടക്കാരനും അദ്ദേഹം തന്നെയായിരുന്നു. മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്‌കരണവും വിദ്യയും തേടി നൂറുകണക്കായ പഠിതാക്കളെത്തി. അദ്ദേഹത്തില്‍നിന്നും ചില അത്ഭുത കൃത്യങ്ങള്‍(കറാമത്ത്) പ്രത്യക്ഷപ്പെട്ടതായി ഇബ്‌നു ഖുദാമ, ഇബ്‌നുതൈമിയ തുടങ്ങിയവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും മുസ്‌ലിംലോകം രാഷ്ട്രീയമായും ചിന്താപരമായും വിശ്വാസപരമായും ശൈഥില്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ഇമാം ഗസ്സാലിയും ഇമാം അബ്ദുല്‍ ഖാദര്‍ ജീലാനിയും ഈ മഹാവിപത്ത് നേരിടാന്‍ കര്‍മ്മനിരതരായി. പ്രഭാഷണം, രചന തുടങ്ങിയ മാര്‍ഗത്തിലൂടെ സത്യദീനിന്റെ വെള്ളിവെളിച്ചം ലോകത്തിന് സമര്‍പ്പിക്കാന്‍ കഠിനാധ്വാനത്തിലൂടെ ഇവര്‍ക്ക് സാധ്യമായി. ഇമാം വെട്ടിത്തെളിയിച്ച സൂഫി സരണി ലോകം മുഴുവനും പ്രചരിച്ചു. അദ്ദേഹത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ വിവിധ ഭാഷകളില്‍ പ്രചാരം നേടി. കൊല്ലവര്‍ഷം 782ല്‍ കോഴിക്കോട്ടുകാരനായ പണ്ഡിതന്‍ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീന്‍ മാല (കാവ്യം) കേരളത്തിലെ പ്രഥമ മാപ്പിളകാവ്യം കൂടിയാണ്. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ 10 (എ.ഡി 1166 ഏപ്രില്‍ 11) 91ാം വയസില്‍ ബഗ്ദാദില്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. ഭൗതികശരീരം അവിടെത്തന്നെ മറവ് ചെയ്തു. ഇപ്പോള്‍ ലോകത്തിന്റെ നാനാ ദിക്കുകളില്‍നിന്ന് ആയിരക്കണക്കിന് സന്ദര്‍ശകര്‍ അവിടെ എത്തുന്നു.
ഖാദിരിയ്യാ ത്വരീഖത്ത് എന്ന ആത്മശുദ്ധീകരണ മാര്‍ഗം ലോക വ്യാപകമായി പ്രചരിച്ചു. യൂറോപ്പിലും റഷ്യയിലും ചൈനയിലും ഇന്ത്യയിലും പാകിസ്താനിലും അറബ് മുസ്‌ലിം രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പേരില്‍ അനുസ്മരണ പരിപാടികളും പ്രകീര്‍ത്തന സദസുകളും നടന്നുവരുന്നു. നിരവധി പള്ളികളും മതസ്ഥാപനങ്ങളും ആ പുണ്യ പുരുഷന്റെ പേരില്‍ സ്മാരകമായി സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് പട്ടണത്തിലെ മുഹ്‌യിദ്ദീന്‍ പള്ളി ഒരു ഉദാഹരണം മാത്രം


റബീഉല്‍ ആഖിര്‍ ലോകത്തെ എല്ലാ ഭാഗത്തും സത്യവിശ്വാസികള്‍ ജീലാനി അനുസ്മരണം സംഘടിപ്പിക്കുന്നു. മധുരപലഹാരം നല്‍കിയും ഭക്ഷണം നല്‍കിയും ഖുര്‍ആന്‍ പാരായണം നടത്തിയും കീര്‍ത്തനങ്ങള്‍ പറഞ്ഞും വിശ്വാസി സമൂഹം വിശ്വപൗരനെ ഓര്‍ക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ മൂവായിരത്തിലധികം ഇടങ്ങളില്‍ പൂര്‍വികരെ അനുസ്മരിച്ചിട്ടുണ്ട്. നന്മകള്‍ നശിച്ചുപോകാതെ പകര്‍ത്തപ്പെടാന്‍ ഇതിലൂടെ സാധ്യമാകുന്നു. വിശ്വാസികളുടെ പ്രാര്‍ഥനയും സല്‍കര്‍മങ്ങളും മണ്മറഞ്ഞു പോയവരുടെ പാപമോചനവും പദവി വര്‍ധനവും സാധ്യമാക്കുന്നു. പ്രവാചകന്‍മാരെ പ്രകീര്‍ത്തിക്കല്‍ ആരാധനയും സച്ചരിതരെ അനുസരിക്കല്‍ പാപമോചന ഉപാധിയുമാണെന്ന് അന്ത്യപ്രവാചകര്‍(സ) സന്തോഷ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. മലയാളി മുസ്‌ലിംകള്‍ താമസിക്കുന്ന എല്ലാ സ്ഥലത്തും ലോക മുസ്‌ലിംകള്‍ക്കൊപ്പം അണിചേര്‍ന്നു ജീലാനി ദിനവും ആചരിക്കുന്നു. നിരീശ്വരവാദികളും ഭൗതികവാദികളും മതനവീകരണ പ്രസ്ഥാനക്കാരും ഉയര്‍ത്തിയ കനത്ത വെല്ലുവിളി അഭിസംബോധന ചെയ്തു വിശുദ്ധവിശ്വാസത്തെ സംരക്ഷിച്ചവരില്‍ പ്രധാനിയാണ് ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി. അദ്ദേഹത്തെ ഓര്‍ക്കുന്നത് നന്ദി കൂടിയാണെന്ന് നാം അറിയണം.


ശൈഖ് ജീലാനി 73 വര്‍ഷം ബഗ്ദാദില്‍ ജീവിച്ചു. വിനയവും ലാളിത്യവും സ്വന്തമാക്കിയ ഈ കര്‍മ്മയോഗി തനിക്ക് ലഭിക്കുന്ന പാരിതോഷികങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി. ഭരണാധികാരികളുടെ മതവിരുദ്ധ നീക്കങ്ങള്‍ മുഖംനോക്കാതെ എതിര്‍ത്തു. അവര്‍ വെച്ചുനീട്ടുന്ന ഭൗതിക സുഖങ്ങളും സൗകര്യങ്ങളും നിരാകരിച്ചു. അതിന്റെ പേരില്‍ അദ്ദേഹം പലപ്പോഴും വേട്ടയാടപ്പെട്ടു. അധികാര രാഷ്ട്രീയം ഉപയോഗപ്പെടുത്തി മത പ്രമാണങ്ങളെ മലിനപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഇമാം കനത്ത താക്കീതുകള്‍ നല്‍കി.
റബീഉല്‍ ആഖിര്‍ വരുമ്പോള്‍ മലയാളി മനസുകളെ നൊമ്പരപ്പെടുത്തുന്ന നിരവധി മഹത്തുക്കളെ സ്മരിക്കാറുണ്ട്. സമസ്തയുടെ സമുന്നത നേതാക്കളായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ വിയോഗം ഈ മാസത്തിലാണ്. സുന്നി അക്ഷരലോകത്തിന് ഒരു ദിനപത്രം എന്ന സ്വപ്നം സമ്മാനിച്ച കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെയും പ്രമുഖ സൂഫിവര്യനായിരുന്ന അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെയും വേര്‍പാട് ഈ മാസത്തിലാണ്.
കണ്ണിയത്ത് ഉസ്താദിന്റെ വിയോഗം ദുഃഖഭാരതോടെ ഓര്‍ക്കുന്നു. ഒരു സുന്നത്ത് പോലും വിട്ടുപോകാതെ ഒരു കറാഹത്ത് വന്നു ചേരാതെ, ജീവിച്ച അത്യപൂര്‍വ പ്രതിഭാസം തന്നെയായിരുന്നു ഉസ്താദ്. സൂക്ഷ്മതയുടെ ഈ പ്രതീകം അതുല്യ വ്യക്തിത്വവും പാണ്ഡിത്യവും വെച്ചുപുലര്‍ത്തി. ആശയ പ്രബോധന രംഗത്തും വൈജ്ഞാനിക വ്യാപന മേഖലയിലും കണ്ണിയത്ത് ഉസ്താദ് അര്‍പ്പിച്ച സംഭാവന വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ശിഷ്യനും ഇന്ന് ജീവിച്ചിരിക്കുന്ന ഒട്ടുമിക്ക പണ്ഡിതരുടെയും ഗുരുവോ, ഗുരുവിന്റെ ഗുരുവോ ആയിരുന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കേരളക്കര ദര്‍ശിച്ച അപൂര്‍വ പ്രതിഭാശാലിയായിരുന്നു. 1950ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ പതിനെട്ടാം വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രോജ്വല പ്രഭാഷണം കേരളം പ്രത്യേകം ശ്രദ്ധിച്ചത്. യഥാര്‍ഥ സുന്നത്ത് ജമാഅത്ത് ജനങ്ങളെ പഠിപ്പിച്ച മഹാഗുരുവായിരുന്നു അദ്ദേഹം. 1953ല്‍ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും 1956ല്‍ സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 1996ല്‍ മരിക്കുന്നതുവരെ നാലു പതിറ്റാണ്ടിലധികം സംഘടനയെ നയിച്ചു. വിഘടന, വിദ്രോഹ, സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യക്കാര്‍ ഉയര്‍ത്തിയ വെല്ലുവിളി നേരിട്ടു സമസ്തയെ നയിച്ചത് മഹാമനീഷിയായിരുന്നു അദ്ദേഹം.


മലപ്പുറം ജില്ലയിലെ അച്ചിപ്ര സ്വദേശിയായ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അല്‍ ഐന്‍ ഉസ്താദ് എന്നപേരിലും അത്തിപ്പറ്റ ഉസ്താദ് എന്ന പേരിലും പ്രസിദ്ധനായി. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തിയ ആയിരങ്ങള്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്നുനല്‍കി. മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശില പാകുകയും വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. സൂഫി സരണി തെരഞ്ഞെടുത്ത ഈ ധിഷണാശാലി തെരഞ്ഞെടുത്ത സൂക്ഷ്മജീവിതം മഹത്തരമായിരുന്നു. ആയിരക്കണക്കായ പണ്ഡിതര്‍ക്ക് വിജ്ഞാനവിരുന്നു നല്‍കി മഹാഗുരു.


കേരളം ആദരിച്ച കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രിയപുത്രന്‍ കോട്ടുമല മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി, ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എന്നീ നിലകളിലും സുപ്രഭാതം ദിനപത്രത്തിന്റെ ശില്‍പികളില്‍ പ്രമുഖന്‍ എന്ന നിലക്കും ശ്രദ്ധേയവ്യക്തിത്വമായിരുന്നു. നിറഞ്ഞ പാണ്ഡിത്യവും സംഘാടന മികവും സ്വന്തമാക്കിയ ഈ കര്‍മ്മയോഗി ചടുലവേഗതയില്‍ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചുവന്നിരുന്നു. ബാപ്പു മുസ്‌ലിയാര്‍ സമസ്തയുടെ 85ാം വാര്‍ഷിക സമ്മേളനവും തൊണ്ണൂറാം വാര്‍ഷിക സമ്മേളനവും മഹാവിജയമാക്കുന്നതിന് കഠിനാധ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago