HOME
DETAILS
MAL
കെജ്രിവാളിനെതിരെ വീണ്ടും മാനനഷ്ടകേസുമായി ജെയ്റ്റ്ലി
backup
May 22 2017 | 10:05 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും മാനനഷ്ടകേസുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കെജ്രിവാളുള്പ്പെടെ എ.എ.പി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്ലി മുമ്പ് നല്കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ കെജ്രിവാളിന്റെ അഭിഭാഷകനായ രാംജഠ്മലാനി മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ജെയ്റ്റ്ലി ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രോസ് വിസ്താരത്തിനിടെ ജയ്റ്റ്ലിയെ ജഠ്മലാനി 'കുബുദ്ധി' എന്നു വിളിച്ചതാണ് ധനമന്ത്രിയ്ക്ക് ഇഷ്ടപ്പെടാതിരുന്നത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ കെജ്രിവാളിനെതിരെ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്ലി ഹരജി നല്‍കിയിരുന്നു. ഇതിന്റെ വാദം പുരോഗമിക്കവെയാണ് പുതിയ ആരോപണവുമായി ജെയ്റ്റ്ലി രംഗത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."