'ചുരുക്കം ചിലര്‍ക്കേ ഈ ധൈര്യമുണ്ടാവൂ..അങ്ങേ അറ്റം ബഹുമാനം'- രാഹുലിന്റെ തീരുമാനത്തില്‍ കൂടെ നിന്ന് പ്രിയങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ3സ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനൊപ്പം നിന്ന് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. 'ചുരുക്കം ചിലര്‍ക്കേ ഈ ധൈര്യമുണ്ടാവൂ എന്നും രാഹുലിന്റെ തീരുമാനത്തെ അങ്ങേഅറ്റം ബഹുമാനിക്കുന്നതായും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Few have the courage that you do @rahulgandhi. Deepest respect for your decision. https://t.co/dh5JMSB63P
— Priyanka Gandhi Vadra (@priyankagandhi) July 4, 2019
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാലു പേജുള്ള വികാര നിര്‍ഭരമായ രാജിക്കത്ത് അദ്ദേഹം ട്വിറ്റര്‍ വഴി പുറത്തു വിടുകയും ചെയ്തിരുന്നു. തന്റെ ട്വിറ്ററന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷനെന്ന സ്ഥാനപ്പേര് അദ്ദേഹം നീക്കം ചെയ്തിരുന്നു.
പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ ആവശ്യപ്രകാരം യുവനേതാക്കളെയടക്കം പരിഗണിച്ചാണ് ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷസ്ഥാനത്തേക്കു വരില്ലെന്നു രാഹുല്‍ വ്യക്തമാക്കിയതോടെ പ്രിയങ്കാ ഗാന്ധിയുടെ പേര് തത്കാലം ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കില്ല.
എന്നാല്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരായ ആരെയെങ്കിലും സ്ഥാനത്തേക്കു കൊണ്ടുവരാനാണു സാധ്യതയാണു കൂടുതല്‍. കോണ്‍ഗ്രസ് മുന്‍ ലോക്‌സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്.
അതേസമയം, പ്രവര്‍ത്തകസമിതി രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."