ഇടത്താവളങ്ങളുടെ വികസനത്തിന് പ്രഥമ പരിഗണന: മന്ത്രി
ചെങ്ങന്നൂര്‍ : മഹാദേവര്‍ ക്ഷേത്രത്തിന് ശബരിമല ഇടത്താവളങ്ങളുടെ വികസനത്തില്‍ പ്രഥമ പരിഗണന നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്കു കാലത്തെ നടപ്പാക്കുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. .ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ സജി ചെറിയാന്‍ എം എല്‍ എ അദ്ധ്യക്ഷനായി. ശബരിമല സീസണുമായി ബന്ധപ്പെട്ട് പതിമൂന്നര കോടി രൂപ ചിലവഴിച്ച് റോഡുകള്‍ നവീകരിക്കുമെന്ന് എം എല്‍ എ യോഗത്തില്‍ അറിയിച്ചു.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു മുന്‍വശം മുതല്‍ പടിഞ്ഞാറേ നട വരെ ബി എം ബി സി നിലവാരത്തില്‍ ടാറു ചെയ്ത് ഇരുവശവും കാല്‍നടയാത്രക്കാര്‍ക്കായി ടൈലുകള്‍ പാകും.ടെമ്പിള്‍ റോഡ്, ബി എസ് എന്‍ എല്‍ റോഡ്, പുത്തന്‍വീട്ടില്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ അങ്ങാടിക്കല്‍ വരെ ശബരിമല വില്ലേജ് റോഡ് എന്നിവ ബി എം ബി സി നിലവാരത്തില്‍ ടാറു ചെയ്യും. കിഴക്കേ നട ജംഗ്ഷനും പരിസരവും സൗന്ദര്യവത്കരണം നടപ്പാക്കുന്നതുള്‍പ്പെടെ പത്തു പ്രവൃത്തികളാണ് നടപ്പാക്കുക. ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന പ്രധാനകേന്ദ്രങ്ങളിലെല്ലാം വാട്ടര്‍ അതോറിറ്റി ശുദ്ധജല പൈപ്പുകള്‍ സ്ഥാപിക്കും. 300 പോലീസുകാരെസീസണില്‍ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിക്കും. പമ്പാനദിയില്‍ അയ്യപ്പഭക്തര്‍ എത്തുന്ന ആറാട്ടു കടവില്‍ ,വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന സുരക്ഷാ വേലികള്‍ പുനസ്ഥാപിക്കും.പ്രധാന റോഡുകളില്‍ കെ എസ് ഇ ബി സ്ട്രീറ്റ് ലൈറ്റുകള്‍ പുതിയതായി സ്ഥാപിക്കും.ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കും 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡ് സജ്ജമാക്കും.ആറാട്ടു കടവില്‍ ഫയര്‍ ഫോഴ്‌സ് ക്യാമ്പ് ഒരുക്കും. റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പഭക്തര്‍ക്ക് മികച്ച സൗകര്യമൊരുക്കും.വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ചെങ്ങന്നൂര്‍ ആര്‍ ഡി ഒ യുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗം കെ രാഘവന്‍, നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍,ചെങ്ങന്നൂര്‍ ആര്‍ ഡി ഒ അതുല്‍ എസ് സ്വാമിനാഥ്, ഡി വൈ എസ് പി അനീഷ് വി കോര, നഗരസഭ സെക്രട്ടറി ജി ഷെറി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മഹാദേവര്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍,നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."