ഖത്തറില്‍ 418 ഉല്‍പന്നങ്ങള്‍ക്ക് റമദാനില്‍ വിലക്കുറവ്
ദോഹ: റമദാന്‍ പ്രമാണിച്ച് വ്യത്യസ്തങ്ങളായ 418 ഉല്‍പന്നങ്ങള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു.
റമദാന്‍ അവസാനം വരെ തുടരുന്ന മന്ത്രാലയ തീരുമാനം ഇന്നലെ മുതല്‍ നടപ്പാക്കിത്തുടങ്ങി. രാജ്യത്തെ വലിയ ഉപഭോക്തൃ മാളുകളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ സംരംഭം നടപ്പിലാക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് റമദാന്‍ മാസം വരുന്ന സാമ്പത്തിക ചെലവ് ഒരു പരിധിവരെ കുറയ്ക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുന്നതിനു 25 ശതമാനത്തോളം മാത്രമേ സ്വദേശികള്‍ക്കും വിദേശികള്‍ക്കും റമദാനില്‍ വഹിക്കേണ്ടിവരൂ.
ഉപഭോക്താക്കള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ മന്ത്രാലയ സംരംഭത്തില്‍ അടങ്ങിയിട്ടുണ്ട്. അരിമാവ്, പഞ്ചസാര, അരി, മക്രോണി, ഹരീസ്, ഓയില്‍, പാല്‍ തുടങ്ങിയവ പട്ടികയില്‍ ഉള്‍പ്പെടുന്നു.
എല്ലാ വ്യാപാര മാളുകള്‍ക്കും മന്ത്രാലയത്തിന്റെ സബ്‌സിഡി ലിസ്റ്റ് നല്‍കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും മന്ത്രാലയം പിന്തുടരുന്ന സാമൂഹിക മാധ്യമങ്ങളിലൂടെയും ലിസ്റ്റിലുള്‍പ്പെട്ട ഉല്‍പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാവുന്നതാണ്. എല്ലാ മാളുകളും ഈ തീരുമാനം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."