ഖത്തര്‍ ഭരണാധികാരി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റിയാദിലെ റിട്ട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദസഹകരണ ബന്ധത്തെക്കുറിച്ചും വ്യത്യസ്ത മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചു.
സുരക്ഷാ, പ്രതിരോധ, സാമ്പത്തിക രംഗങ്ങളിലെ പരസ്പര പങ്കാളിത്ത നയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനെക്കുറിച്ചും അമീറും ട്രംപും ചര്‍ച്ച ചെയ്തു.
ലോകത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയുയര്‍ത്തുന്ന ഭീകരതയെയും വിഘടനവാദത്തെയും ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര പരിശ്രമത്തില്‍ ഇരുരാജ്യങ്ങളുടെയും പിന്തുണയെ സംബന്ധിച്ച് രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്തു.
പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. പലസ്തീന്‍ പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ച് നേതാക്കള്‍ അടിവരയിട്ടു. സമാധാന ചര്‍ച്ച പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയും യമന്‍, സിറിയ പ്രശ്‌നങ്ങളും നേതാക്കളുടെ ചര്‍ച്ചാ വിഷയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."