മന്മോഹന് സിങിന് ഇന്ന് 86-ാം ജന്മദിനം; ആശംസ നേര്‍ന്ന് മോദിയും രാഹുലും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന് ഇന്ന് 86-ാം പിറന്നാള്‍. ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രാര്‍ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
രാജ്യനിര്‍മാണത്തില്‍ അദ്ദേഹത്തിന്റെ സംഭാവന ഓര്‍ക്കാനുള്ള ദിവസമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നല്ല ആരോഗ്യവും സന്തോഷവും സന്തോഷ ജന്മദിനവും നേരുന്നതായും അദ്ദേഹം പറഞ്ഞു.
2004 മുതല്‍ 2014 വരെ യു.പി.എ കാലത്തെ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്മോഹന് സിങ്. നെഹ്റുവിനു ശേഷം, അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം. സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയും.
1991 ല്‍ പി.വി നരസിംഹ റാവുവിന്റെ സര്‍ക്കാരില്‍ കേന്ദ്ര ധനമന്ത്രിയായാണ് രാഷ്ട്രീയത്തുടക്കം. ഇന്ത്യന്സമ്പദ് വ്യവസ്ഥയില്‍ ഉദാരവല്ക്കരണവും സ്വകാര്യവല്‍ക്കരണവും അദ്ദേഹം അതേവര്‍ഷം തന്നെ നടപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."