പെരുമ്പളം ദ്വീപില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം
പൂച്ചാക്കല്‍: പെരുമ്പളം ദ്വീപില്‍ പൊലിസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പെരുമ്പളം. പൂച്ചാക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സ്ഥലമാണ് പെരുമ്പളം പഞ്ചായത്ത്. ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലിസിന് ഇവിടേക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്.
പൂച്ചാക്കലില്‍ നിന്നും പാണാവള്ളി ജെട്ടിയിലെത്തി അവിടെ നിന്നും ജങ്കാര്‍ കാത്തു നിന്ന് അതില്‍ കയറി വേണം പെരുമ്പളത്തേക്ക് എത്താന്‍. ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ രക്ഷപ്പെടുന്നതിനാല്‍ പിടികൂടാന്‍ സാധിക്കുന്നില്ല.
കള്ളവാറ്റ്, അനധികൃത മദ്യവില്‍പന, കഞ്ചാവ് മയക്കുമരുന്ന് വില്‍പന, മോഷണം തുടങ്ങിയവ പ്രദേശത്ത് ഏറി വരുകയാണ്. കുറ്റിക്കാടുകളും മറ്റും ധാരാളം ഉള്ളതിനാല്‍ ചാരായ വാറ്റിന് സാധ്യത ഏറെയാണ്. എറണാകുളത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശം ആയതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളമാക്കുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി പെരുമ്പളം വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പളം യൂനിറ്റ് രംഗത്ത് എത്തിയത്. ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് അരവിന്ദന്‍ അധ്യക്ഷനായി.
പ്രളയ ദുരിത വ്യാപാര ക്ഷേമ ഫണ്ട് അഖിലേന്ത്യാ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ രാജു അപ്‌സരക്ക് യൂനിറ്റ് പ്രസിഡന്റ് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് യു.സി ഷാജി, കെ.ആര്‍ ചന്ദ്രന്‍ ,സോമസുന്ദരം, അബ്ദുല്‍ ഖാദര്‍, ചന്ദ്രന്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."