വിദേശികളായ ആശ്രിതരുടെ മേല്‍ ലെവി ഏര്‍പ്പെടുത്തുന്നത് നീട്ടിവച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രി
ജിദ്ദ: സഊദിയിലെ വിദേശികളായ ആശ്രിതരുടെ മേല്‍ ലെവി ഏര്‍പ്പെടുത്തുന്നത് നീട്ടിവച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അറിയിച്ചു. ഈ വര്‍ഷം ജൂലായ് മുതല്‍ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്താനാണ് തീരുമാനം.
2017 മുതല്‍ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് പ്രഖ്യാപിച്ചത്. ലെവി സംഖ്യ 2018 ജൂലായ് മുതല്‍ ഓരോരുത്തര്‍ക്കും 200 റിയാലും 2019 മുതല്‍ 300 റിയാലും 2020 ല്‍ 400 റിയാലായും ഉയര്‍ത്തും.
ചില രാജ്യക്കാരായ വിദേശികളുടെ ആശ്രതര്‍ക്ക് ലെവി ഒഴിവാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് ഏതെല്ലാം രാജ്യക്കാരാണെന്ന് പിന്നീട് വ്യക്തമാക്കും. അറബ് , ഇസ്‌ലാമിക രാജ്യങ്ങളിലെ സാഹചര്യം സഊദി പരിഗണിച്ചതായാണ് ചരിത്രമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനാല്‍ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകള്‍ സമഗ്രമായി പഠിക്കുന്നുണ്ട്. 2018 ജൂലായ് മുതല്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 400 റിയാലും വിദേശികളെക്കാള്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ മാസം തോറും 300 റിയാലും ലെവി ഏര്‍പ്പെടുത്തും.
2019 ജനുവരി മുതല്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ മാസം തോറും 600 റിയാലും സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ 500 റിയാലും ലെവി ഏര്‍പ്പെടുത്തും. 2020 ല്‍ ഇത് യഥാക്രമം 800 റിയാലും 700 റിയാലുമാക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."