യാത്രാക്ലേശം: കെ.എസ്.ആര്.ടി.സി ചേര്‍ത്തല ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
ചേര്‍ത്തല: കെ.എസ്.ആര്.ടി.സി ഡൂട്ടി പരിഷ്കരണം മൂലം ഉണ്ടാകുന്ന യാത്രാക്ലേശത്തിനു പരിഹാരം കാണുക, ചില് ലോ ഫ്ളോര്‍ എ.സി സര്‍വ്വീസുകള്‍ സ്റ്റാന്റില്‍ കയറേണ്ടേതില്ല എന്ന തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്.ടി.സി
ചേര്‍ത്തല ഡിപ്പോ എ.ടി.ഒ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ചും ഉപരോധവും നടത്തി. നഗരസഭാ കവാടത്തിനു മുന്‍വശത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ബസ് സ്റ്റേഷന് ഓഫിസിനു മുന്‍വശം പൊലിസ് തടഞ്ഞു.
ഡ്യൂട്ടി പരിഷ്ക്കക്കരണം മൂലം ചേര്‍ത്തല തോപ്പുംപടി, ചേര്‍ത്തല ആലപ്പുഴ എന്നീ പ്രധാന റൂട്ടുകളിലും അന്ധകാരനഴി, ചെല്ലാനം, അര്‍ത്തുങ്കല്‍, കോട്ടയം, അരൂക്കുറ്റി റൂട്ടുകളിലും രാവിലെയും വൈകുന്നേരവും ആവശ്യത്തിന് ബസുകള്‍ ഇല്ലാതായി. ഇത് സ്കൂള്‍, കോളജ് വിദ്യാര്‍ഥികളേയും ഉദ്യോഗസ്ഥരടക്കമുള്ള മറ്റ് യാത്രക്കാരേയും സാരമായ് ബാധിച്ചെന്ന് സമരം ഉദ്ഘാടനം ചെയ്ത യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ശരത് പറഞ്ഞു.
എ.ടി.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ വൈകുന്നേര സമയങ്ങളില്‍ പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്കടക്കം സഹായകമാകുന്ന വിധത്തില്‍ ബസ് സമയം പുനക്രമീകരിക്കാമെന്നും രാവിലത്തെ സര്‍വിസുകളെ സംബന്ധിച്ച് ആലപ്പുഴ ഡിപ്പോയിലേക്ക് നിര്‍ദേശം നല്‍കാമെന്ന ഉറപ്പും ലഭിച്ചതായി സമരസംഘാടകര്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.പി വിമല്‍ അധ്യക്ഷനായി. വിവേക് പ്രകാശ്, എന്‍.ജെ അനന്തകൃഷ്ണന്, അര്ജുന് അര്യക്കര, അരുണ്‍ലാല്‍, സച്ചിന് മാര്ട്ടിന്, ആദിത്യന്, ലിജോ മുള്ളന്‍ചിറ, ടോമി മുല്ലപ്പള്ളി, അരുണ്‍ കുറ്റിക്കാട്ട്, ടെറിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."