ബലികൂപ്പണ്‍ പുറത്തിറക്കി, 496 റിയാല്‍, വിപുലമായ സംവിധാനങ്ങള്‍, അറവു ശാലകള്‍ ഉടന്‍ സജ്ജമാകും
മക്ക: മക്കയില്‍ ബലികര്‍മ്മത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു ഇതിനു മേല്‍നോട്ടം വഹിക്കുന്ന ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു.വിവിധ രാജ്യങ്ങളില്‍ നിന്നായി ബലികര്‍മ്മത്തിനു മേല്‍നോട്ടം വഹിക്കാനായി ഇരുപതിനായിരത്തോളം കശാപ്പുകാരെയും വിവിധ ഘട്ടങ്ങളിലെ സുരക്ഷയും അനുബന്ധ കാര്യങ്ങളും ഉറപ്പു വരുത്തുന്നതിന് ഡോക്കറ്റര്‍മാരടക്കമുള്ള സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ബലികര്‍മ്മങ്ങള്‍ നടക്കുക. അറവുശാലകള്‍ ഉടന്‍ പൂര്‍ണ്ണ സജ്ജമാകുമെന്നു മക്ക മേയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഖുവൈസ് പറഞ്ഞു. മക്കയിലെ ഏറ്റവും നവീകരിച്ച അറവ് ശാലയായ അകൈശയില്‍ ദിനേനെ 39000 കാലികളെ അറുക്കാനുള്ള സൗകര്യം ഉണ്ടാകും. കൂടാതെ, അല്ലീത് റോഡിലെ അറവ് ശാലയില്‍ 36000 വും ഹദ് അരവ്‌സ് ശാലയില്‍ 30000 വും അല്‍ മുഐഷിമില്‍ 20000 കാലികളെയും ദിനേന അറുക്കാന്‍ സാധിക്കും.
കശാപ്പുകാര്‍ക്ക് പുറമെ വെറ്റിറനറി ഡോക്ടര്‍മാര്‍, മതപരമായ വ്യവസ്ഥകള്‍ തികഞ്ഞ കാലികളാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്ന സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, മെയിന്റനന്‍സ് ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട ഇരുപതിനായിരതിലധികം ആളുകളാണ് പദ്ധതിക്കു കീഴില്‍ സേവനത്തിനുണ്ടാകുക. ബലികര്‍മ്മം ചെയ്യേണ്ടവര്‍ക്കുള്ള കൂപ്പണുകള്‍ അല്‍ രാജ്ഹി ബാങ്ക്, സഊദി പോസ്റ്റ് എന്നിവിടങ്ങള്‍ വഴിയും മസ്ജിദുല്‍ ഹറം, ജംറാത്ത് എന്നിവിടങ്ങളില്‍ സ്ഥാപിച്ച കൗണ്ടറുകള്‍ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ www.adahi.org എന്ന വെബ്‌സൈറ്റ് വഴിയും കൂപ്പണുകള്‍ വാങ്ങാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി ലോകത്തെവിടെ നിന്നും ബലി കൂപ്പണുകള്‍ വാങ്ങുന്നതിന് സാധിക്കും. ഈ വര്‍ഷം ആടിനെ ബലിയര്‍പ്പിക്കുന്നതിനുള്ള കൂപ്പണ്‍ നിരക്ക് 496 റിയാലായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ നേരത്തെ ആവശ്യപ്പെട്ടവര്‍ക്ക് 9500 രൂപയാണ് ഇതിനായി ഈടാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."