വിദ്യാഭ്യാസ വികസന വര്‍ഷമായി ആചരിക്കും
ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍ ഈ വര്‍ഷം വിദ്യാഭ്യാസ വികസന വര്‍ഷമായി ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ വികസന വര്‍ഷത്തിന്റെ ഭാഗമായി യൂണിറ്റ്, സബ് റീജിയണല്‍ തലങ്ങളിലൂടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. കേരളത്തിലെ വൈ.എം.സി.എ. യൂണിറ്റുകളിലൂടെ പതിനായിരം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ വികസന പഠന സെമിനാറുകള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള റിഫ്രഷര്‍ പരിപാടികള്‍, ഗ്രാമീണപട്ടണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള സര്‍ഗസംഗമങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രൊഫ. ജോയി സി. ജോര്‍ജ്ജ് (റീജിയണല്‍ ചെയര്‍മാന്‍), ഷിബു തെക്കുംപുറം (റീജിയണല്‍ വൈസ് ചെയര്‍മാന്‍), വര്‍ഗീസ് ജോര്‍ജ്ജ് പള്ളിക്കര (സബ് റീജിയണല്‍ ചെയര്‍മാന്‍), എജി എബ്രഹാം (ചെയര്‍മാന്‍, വൈ.എം.സി.എ. ആലുവ പ്രോജക്ട്), അഡ്വ. ജോസ് ചാക്കോ (ചെയര്‍മാന്‍, പബ്ലിക് റിലേഷന്‍ വിഭാഗം), മോഹന്‍ ജോര്‍ജ്ജ് (ആക്ടിംഗ് റീജിയണല്‍ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."