ഇസ്റാഈലിന്റെ ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യക്ക് സ്വന്തമാകും
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍് ഇസ്റാഈലി ന്റെ ഹെറോണ്‍ ഡ്രോണുകളും (ആളില്ലാവിമാനം) അമേരിക്കയുടെ മിനി ഡ്രോണുകളും വൈകാതെ ഇന്ത്യക്ക് സ്വന്തമാകും. ഹെറോണ്‍ ഡ്രോണുകള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഡിസംബറോടെ അതുപൂര്ത്തിയാവുമെന്നും വൈകാതെ ലഡാക്കില്‍ അത് വിന്യസിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈസ്റ്റേണ്‍ ലഡാക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് അതിര്‍ത്തിയിലായിരിക്കും ഹെറോണ്‍ ഡ്രോണുകള്‍ നിലയുറപ്പിക്കുക. ഇതോടൊപ്പം അമേരിക്കയുടെ മിനി ഡ്രോണുകളും ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാന്‍ ഉണ്ടാവും.
സ്ഥിരതയുള്ളതും അകലെയുള്ള ലക്ഷ്യങ്ങളില്‍ വരെ മിന്നലാക്രമണം നടത്താനും ശേഷിയുളളതാണ് ഹെറോണ്‍. ഈറ്റന്‍ ഹെറോണ്‍ ടി.പി വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയതായി ഇന്ത്യയിലെത്തുക. രണ്ടുവര്‍ഷം മുന്‍പ് ഇസ്റാഈല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഹെറോണ്‍ ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."