അനധികൃത ബീക്കണ്‍ ലൈറ്റ് വാഹനങ്ങള്‍ ബഹിഷ്കരിക്കുമെന്ന് സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍
ആലുവ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റും ചുവന്ന ബോര്‍ഡും ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജോലി ചെയ്യാതെ ബഹിഷ്കരണ സമരം നടത്തുമെന്ന് കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്. രാജന്, ജനറല്‍ സെക്രട്ടറി കെ. കൃഷ്ണകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഉപയോഗിക്കേണ്ട ഓഫിസര്‍മാരുടെ കൃത്യമായ വിവരം സര്‍ക്കാരിനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും അറിയാമെന്നിരിക്കെ, ഈ നടപടിയുടെ പേരില്‍ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുകയും നിരപരാധികളായ ഡ്രൈവര്‍മാരെ കേസില്‍ കുടുക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ നിലവിലുള്ളത്.
ഇത്തരത്തില്‍ അടുത്തിടെ തൃശൂരും തിരുവനന്തപുരത്തും രണ്ട് ഡ്രൈവര്‍മാരെയാണ് കേസില്‍ കുടുക്കിയത്. ആഡംബരത്തിനും പ്രൗഢിക്കും വേണ്ടി രാഷ്ട്രീയ, ഔദ്യോഗിക നേതൃത്വങ്ങള്‍ നടപടികള്‍ വളച്ചൊടിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."