ബാര്‍ ഹോട്ടലിനെതിരേ പഞ്ചദിന സത്യാഗ്രഹം ആരംഭിച്ചു
വണ്ടൂര്‍: പുളിക്കലിലെ ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടണമെന്നാവിശ്യപെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സത്യാ്രഗഹം തുടങ്ങി. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാര്‍ ആരംഭിച്ചു ഒരു മാസം പിന്നിടുമ്പോഴേക്കും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും പൊലിസിനെ സ്വാധീനിച്ച് കേസ് അട്ടമറിക്കാനുള്ള ശ്രമങ്ങളാണ് ബാറുടമ നടത്തുന്നതെന്നും നിരന്തരമുള്ള പ്രശ്‌നങ്ങള്‍ ജനങ്ങളുടെ സൈ്വര്യ ജീവതം തകര്‍ക്കുകയാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമരത്തില്‍ വിവിധ ദിവസങ്ങളിലായി പ്രമുഖര്‍ പങ്കെടുക്കും. വെള്ളിയാഴ്ച്ച കുടുംബശ്രീ പ്രവര്‍ത്തകരടക്കമുള്ള വനിതകളുടെ സമരവും വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലിയും നടക്കും. വിദ്യാലയങ്ങളില്‍ ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രി,എക്‌സൈസ് മന്ത്രി,കലക്ടര്‍ എന്നിവര്‍ക്ക് കുട്ടികള്‍ കത്തുകളയക്കും. 30ന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ നിയമ പോരാട്ടത്തോടൊപ്പം ജനകീയ സമരം കൂടുതല്‍ ശക്തിപെടുത്തുന്നതിനുള്ള കര്‍മ പദ്ധതികളാവിഷ്‌കരിക്കും.കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍. മഖ്ബൂല്‍, ഇ.പി കുഞ്ഞുമുഹമ്മദ്, രവിപ്രസാദ്, ഷെരീഫ് തുറക്കല്‍, ഫിറോസ് പൂലാട്ട്, സി.പി. തോമസ്, അക്ബര്‍ കരുമാര, മന്‍സൂര്‍ കാപ്പില്‍, സി. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."