സീറ്റുകള്‍ വല്യേട്ടന്മാര് കൈയടക്കി; അതൃപ്തി അറിയിച്ച് ചെറുകക്ഷികള്‍
ജില്ലാ പഞ്ചായത്തിലേക്ക് എല്ലാ ജില്ലയിലും മത്സരിക്കുന്നത് അഞ്ച് പാര്‍ട്ടികള്‍ മാത്രം
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കിയപ്പോള്‍ മുന്നണിയിലെ വലിയ കക്ഷികള്‍ തന്നെ പരമാവധി സീറ്റില്‍ മത്സരിക്കാനെത്തിയതോടെ ചെറുകക്ഷികളുടെ സാന്നിധ്യം നാമമാത്രമായി. അര്‍ഹമായ പരിഗണന ലഭിക്കാന്‍ മുന്നണിക്കുള്ളില്‍ കടന്നുകൂടിയാലേ കഴിയുവെന്ന് കരുതിയിരുന്ന ചെറുപാര്‍ട്ടികള്‍ക്ക് നിലവിലുള്ള സീറ്റുകള്‍ പോലും മത്സരിക്കാന്‍ കിട്ടാത്ത അവസ്ഥയിലായി. മുന്നണിക്കു പുറത്തു നിന്ന് മത്സരിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് ചെറുകക്ഷികള്‍ സാന്നിധ്യം അറിയിക്കുന്നത്. ചെറുകക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്ന സീറ്റുകളാകട്ടെ വിജയസാധ്യത ഇല്ലാത്തതാണെന്നാണ് അവരുടെ പരാതി. മത്സരിക്കാന്‍ സീറ്റ് കിട്ടിയെന്ന് ആശ്വസിക്കാന്‍ മാത്രമാണ് പല കക്ഷികള്‍ക്കും ഇപ്പോള്‍ കഴിയുന്നത്. ചര്‍ച്ച പരാജയപ്പെട്ടതോടെ ചില പഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തുകളിലും ഘടകകക്ഷികള്‍ മുന്നണിക്ക് പുറത്തു മത്സരിക്കുന്ന കാഴ്ചയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."