ആലിപ്പറമ്പില്‍ ജീവനക്കാരില്ല; ഭരണസമിതി അംഗങ്ങള്‍ ഡി.ഡി.പിയെ ഉപരോധിച്ചു
പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ആലിപ്പറമ്പ് പഞ്ചായത്തില്‍ ഭരണ സ്തംഭനം. സെക്രട്ടറിയടക്കം മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന അഞ്ച് സുപ്രധാന തസ്തികകളില്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍(ഡി.ഡി.പി) മുഹമ്മദ് ചെമ്മലയെ ഉപരോധിച്ചു. ഒരു മാസം മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ഡി.പിക്കും ഡയറക്ട്രേറ്റിലും പഞ്ചായത്ത് നിവേദനം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. സെക്രട്ടറിക്ക് പുറമെ ഹെഡ്ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, രണ്ട് സീനിയര്‍ ക്ലാര്‍ക്കുമാര്‍ എന്നിവരുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള ഒരു സീനയര്‍ ക്ലാര്‍ക്ക് അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. പഞ്ചായത്തില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ട ദൈനംദിന സേവനങ്ങളാണ് ജീവക്കാരില്ലാത്തതിനാല്‍ വൈകുന്നത്. 2018-19 വാര്‍ഷിക പദ്ധതികള്‍ പാതിവഴിയിലാണ്. അടുത്ത വര്‍ത്തേക്കുള്ള പദ്ധതികള്‍ ഡിസംബറിനകം തയാറാക്കി നല്‍കേണ്ടതുണ്ട്. ജീവക്കാരെത്തിയില്ലെങ്കില്‍ 2019-2020 വാര്‍ഷിക പദ്ധതികള്‍ തയാറാക്കാനാവില്ല. പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥനായുള്ള നിരവധി പദ്ധതികളില്‍ പലതും തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. പ്രളയ ബാധിത പഞ്ചായത്തായതിനാല്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ കുറവ് ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാവിലെ 10.30ന് ആരംഭിച്ച ഉപരോധം ഉച്ചക്ക് രണ്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. ഡി.ഡി.പി ഡയറക്ടറുമായി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.വി സിനി, വൈസ് പ്രസിഡന്റ് നെടുമ്പട്ടി മോഹനന്‍, സ്ഥിരസമിതി അധ്യക്ഷരായ സി. റുക്‌സാന, ഫൈസല്‍ ചെരക്കാട്ടില്‍, ആയിശ മേക്കോട്ടില്‍, അംഗങ്ങളായ ഖാദര്‍ മാസ്റ്റര്‍, എം.പി മജീദ് മാസ്റ്റര്‍, പി.ടി ലക്ഷമി, കെ.പി ഹസീന, കെ ഷീജമോള്‍ എന്നിരാണ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."