രാഹുല്‍ഗാന്ധിയുടെ രാജി: കോണ്‍ഗ്രസില്‍ അടിമുടി പുന:സംഘടനയ്ക്കുള്ള അവസരമെന്ന് കെ.സി വേണുഗോപാല്‍
കണ്ണൂര്‍: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ഗാന്ധിയുടെ രാജി കോണ്‍ഗ്രസില്‍ അടിമുടി പുന:സംഘടനയ്ക്കുള്ള അവസരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കൊറ്റാളിയില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി പാറയില്‍ സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് രാഹുല്‍ഗാന്ധി രാജി നല്‍കിയിരിക്കുന്നത്. ഇതുവരേയുള്ള വിഷയങ്ങളില്‍ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി നല്‍കിയിരിക്കുന്നത്. അല്ലാതെ, അദ്ദേഹം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയതല്ല. അദ്ദേഹം രാജി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രവര്‍ത്തകസമിതിയടക്കം ഉടച്ച് വാര്‍ക്കണമെന്ന നിര്‍ദേശം അദ്ദേഹത്തിന് മുന്നില്‍ വച്ചിരുന്നു.
രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ അടിമുടി പുന:സംഘടനയ്ക്കുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ രാജിക്കാര്യം അടക്കം ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."