പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
ആനക്കര: പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങി. സ്‌കൂളുകള്‍ പെയിന്റിങ് നടത്തി മനോഹരമാക്കുന്നതിന് പുറമെ സ്‌കൂള്‍ പരിസരങ്ങളും വൃത്തിയാക്കുന്നുണ്ട്. ആനക്കര സ്വാമിനാഥ വിദ്യാലയം ഉള്‍പ്പെടെയുളള വിദ്യാലയങ്ങളുടെ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കുകയാണിപ്പോള്‍.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായിയെന്നോണം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പെയിന്റിങ് നടത്തി മനോഹരമാക്കിയിട്ടുണ്ട്. പ്രീപ്രൈമറി, ഒന്നാം ക്ലാസ് കെട്ടിടങ്ങള്‍ പെയിന്റിങ് നടത്തി പുറത്തും ക്ലാസ്‌റൂമുകളിലും ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹരചിത്രങ്ങള്‍ വരച്ച് ആകര്‍ഷണമാക്കിയിട്ടുണ്ട്. എല്‍.പി, യു.പി സ്‌കൂളുകള്‍ക്ക് പുറമെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പെയിന്റിങ് നടത്തിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നാട്ടുകാരില്‍ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. മെയ് പത്ത് മുതല്‍ പുതിയ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീപ്രൈമറികളിലും ഒന്നാം ക്ലാസുകളിലും ഇപ്പോള്‍ തന്നെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ മാസം 31 പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അഡ്മിഷന്‍ ഉണ്ടാകും. സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളും വിതരണത്തിന് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."