ഹജ്ജ് 2019: ഇനി തീര്‍ഥാടക പ്രവാഹം, ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം പുണ്യഭൂമിയില്‍
മദീന/മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കം കുറിച്ച് വിദേശ ഹാജിമാരുടെ സംഘം പുണ്യ ഭൂമിയില്‍ എത്തിത്തുടങ്ങി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്ത്രാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ വന്നിറങ്ങിയ ആദ്യ ആദ്യ സംഘത്തിന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. സഊദി ഹജ്ജ് മന്ത്രാലയം, സഊദി ജവാസാത്ത്, അതത് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ ചേര്‍ന്ന് ആദ്യ സംഘങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ജിദ്ദയിലാണ് ആദൃ ഹജജ് വിമാനം എത്തിയത്. ബംഗഌദേശില്നിന്നുള്ള ഹാജിമാരായിരുന്നു ജിദ്ദ വിമാനത്താവളത്തില്‍ ആദൃം എത്തിയത്. അതേസമയം ഇന്തൃയില്നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം പുലര്‍ച്ചെ മദീനയില്‍ എത്തിച്ചേര്‍ന്നു. ഇനിയങ്ങോട്ട് ഹജ്ജ് കര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് വരെ ഇരു വിമാനത്താവളങ്ങള്‍ കൂടാതെ, തുറമുഖങ്ങള്‍ വഴിയും കര മാര്‍ഗ്ഗവും വിദേശ ഹാജിമാരുടെ പ്രവാഹമായിരിക്കും പുണ്യ ഭൂമികള്‍ സാക്ഷ്യം വഹിക്കുക.
ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഷെഡ്യൂള്‍ പ്രകാരം സമയം പുലര്‍ച്ചെ 3.40 നു തന്നെ മദീനയില്‍ ഇറങ്ങി. എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഡല്‍ഹിയില്‍ നിന്നുമെത്തിയ 419 തീര്‍ത്ഥാടകരടങ്ങുന്ന ആദ്യ സംഘത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന് നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്കി. ഇന്തൃന്‍ അംബാസിഡര്‍ ഡോ: ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് എന്നിവര്‍ ചേര്‍ന്നാണ് മദീന വിമാനത്താവളത്തില്‍ ഇന്തൃന്‍ ഹാരിമാരെ സ്വീകരിച്ചത്. ഹജജ് കോണ്‍സല്‍ യുഖൈബാം സാബിര്‍, ഇന്തൃന്‍ ഹജജ് മിഷന് മദീന ഇന്‍ ചാര്‍ജ് ശിഹാബുദ്ധീന്‍ എന്നിവരും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കാനുണ്ടായിരുന്നു. മദീനയിലെ മലയാളി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, ഹജജ് വെല്‍ഫെയര്‍ ഫോറം എന്നിവരും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ തന്നെ ഹാജിമാരെ സ്വീകരിക്കാനായി ഇവര്‍ നേരത്തെ തന്നെ മദീനയില്‍ എത്തിച്ചേര്‍ന്നിരുന്നു. മദീനയിലെത്തുന്ന ആദ്യ ഹജ് സംഘങ്ങള്‍ മദീനയിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം മക്കയിലേക്ക് തിരിക്കും. ദിനേനെ അഞ്ചു നേരമുള്ള നിര്‍ബ്ബന്ധ നിസ്കാരങ്ങള്‍ നാല്പതെണ്ണം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടുന്ന സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മദീനയിലെ മസ്ജിദുന്നബവിക്കടുത്തുള്ള മര്ക്കസിയ്യയിലെ വിവിധ ഹോട്ടലുകളിലാണ് ഇന്നലെ എത്തിയ ഇന്തൃന്‍ ഹാജിമാര്‍ക്ക് താമസ സൗകരൃം ഒരുക്കിയിട്ടുള്ളത്. മദീനയില്‍ ഹാജിമാര്‍ക്ക് താമസ കേന്ദ്രങ്ങള്‍ നേരത്തെ അറിയിച്ചു തുടങ്ങിയത് ഈ വര്‍ഷം മുതലാണ്. കഴിഞ്ഞ വര്‍ഷം വരെ മക്കയിലെ താമസ കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഇങ്ങനെ നേരത്തെ അറിയിച്ചിരുന്നത്. മദീനയില്‍ ഇവിടെ എത്തിയ ശേഷം ഓരോ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു പതിവ്. ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ഡല്‍ഹിക്ക് പുറമെ ഗയ, ശ്രീനഗര്‍, ഗുവാഹട്ടി എന്നിവിടങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യയുടെ എട്ടു സര്‍വ്വീസുകളും സ്പൈസ് ജെറ്റിന്റെ രണ്ടു സര്വ്വീസുകളിലു മായി പത്ത് വിമാനങ്ങളാണ് മദീനയില്‍ എത്തിയത്. ഇന്നും (വെള്ളി) നാളെയുമായി പത്ത് വിമാന സര്‍വ്വീസുകളും തുടര്‍ന്ന് 14 സര്‍വ്വീസുകളുമാണ് ഇന്ത്യയില്‍ നിന്നും മദീനയിലേക്ക് സര്‍വ്വീസ് നടത്തുക.
മലയാളി ഹാജിമാരെയും വഹിച്ചുള്ള ആദ്യ വിമാനം ഏഴിന് ഉച്ചക്ക് ഒരു മണിക്കും അതെ ദിവസം തന്നെ മൂന്ന് മണിക്കുമാണ് മദീനയില്‍ എത്തിച്ചേരുക. തുടര്‍ന്ന് 20ാം തിയതി വരെ കരിപ്പൂരില്‍ നിന്നും സഊദി എയര്‍ലൈനിന്റെ 35 വിമാനങ്ങളിലായി 10,500 ഹാജിമാരും ലക്ഷദ്വീപിലെ 352 ഹാജിമാരടക്കം നെടുമ്പാശ്ശേരിയില്‍നിന്ന് 14 ആം തിയ്യതി മുതല്‍ എട്ട് വിമാനങ്ങളിലായി 2800 മലയാളി ഹാജിമാരും പ്രവാചക നഗരിയിലെത്തും. ഈ വര്‍ഷം രണ്ട് ലക്ഷം ഹാജിമാരാണ് ഇന്ത്യയില്‍നിന്ന് എത്തുന്നത്. ഇതില്‍ 6,0000 ഹാജിമാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ശേഷിക്കുന്നവര്‍ ഇന്ത്യന്‍ ഹജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."