HOME
DETAILS

ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമില്ല

  
backup
July 04 2019 | 19:07 PM

%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-15-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ഭവനില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ്‌ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് അവലോകന യോഗം ചേര്‍ന്നത്. ഇപ്പോഴത്തെ അണക്കെട്ടുകളിലെ ജലനിരപ്പിന്റെ അളവുകളും ഉപഭോഗത്തിന്റെ തോതും യോഗം വിലയിരുത്തി. കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ച പ്രകാരമുള്ള പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിയുടെ ഉപയോഗം 12 ദശലക്ഷം യൂനിറ്റ് എന്ന രീതിയിലാണ് ഇപ്പോഴും തുടരുന്നത്. ജൂലൈ 15നോടകം കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ 15ന് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും.


എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് 15ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ ബുധനാഴ്ച അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവ് വന്നതുകൊണ്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. എന്നാല്‍ ഇത് ലോഡ്‌ഷെഡിങ് അല്ലെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.


സംസ്ഥാനത്തേക്ക് 64 ദശലക്ഷം യൂനിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജനറേറ്റിങ് സ്റ്റേഷനുകളില്‍ നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ്. ഇവയില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതായി വരൂ.


ഇന്നലത്തെ കണക്കു പ്രകാരം അണക്കെട്ടുകളില്‍ ഇപ്പോള്‍ 432 ദശലക്ഷം യൂനിറ്റ് വൈദ്യുതോല്‍പാദനത്തിനുള്ള ജലമുണ്ട്. ജൂണ്‍ മാസത്തില്‍ പരമാവധി വന്ന ഉപഭോഗം 82.19 ദശലക്ഷം യൂനിറ്റും ശരാശരി ഉപഭോഗം 72.54 ദശലക്ഷം യൂനിറ്റുമാണ്. ജൂലൈ മാസത്തില്‍ പ്രതീക്ഷിക്കുന്ന നീരൊഴുക്ക് 1,523 ദശലക്ഷം യൂനിറ്റാണ്. ഇതിന്റെ 25 ശതമാനം വരെ കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ലഭിക്കുകയാണെങ്കില്‍ ഓഗസ്റ്റ് ആദ്യവാരം 390 ദശലക്ഷം യൂനിറ്റിനു മുകളില്‍ സംഭരണ ശേഷി നിലനിര്‍ത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.


നിലവില്‍ ലഭ്യമായ പ്രസരണ ഇടനാഴി വഴി കൊണ്ടു വരാന്‍ കഴിയുന്ന പരമാവധി വൈദ്യുതി ലഭ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും കൊണ്ടുവരാനും, പ്രസരണ ഇടനാഴിയില്‍ വരുന്ന വ്യതിയാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ സതേണ്‍ റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്ററിനോട് ആവശ്യപ്പെടാനും, ഇടമണ്‍ - കൊച്ചി 400 കെ.വി ലൈന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പവര്‍ ഗ്രിഡിനോട് ആവശ്യപ്പെടാനും, നാഷണല്‍ ഗ്രിഡില്‍ 500 മെഗാവാട്ട് കൂടി കൊണ്ടുവരാന്‍ അനുമതി തരണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  38 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago