ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമം; മുംബൈയില്‍ യാത്രക്കാരനെ പിടിച്ച് പുറത്തെറിഞ്ഞു
മുംബൈ: ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടി കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പിടിച്ച് വിമാനത്തിന് പുറത്തെറിഞ്ഞു. മുംബൈ- കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനു മുന്‍പാണ് ഇയാള്‍ കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ജീവനക്കാരെത്തി ഇയാളെ പുറത്താക്കുകയും എയര്‍പോര്‍ട്ട് പൊലിസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ചോദ്യംചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.
തിങ്കളാഴ്ചയും സമാനമായൊരു സംഭവമുണ്ടായിരുന്നു. ഡല്‍ഹി- പാറ്റ്ന ഗോഎയറിലായിരുന്നു ഇത്. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരന് പുറകിലെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹയാത്രികന് ഒച്ചയുണ്ടാക്കിയതോടെയാണ് ജീവനക്കാരെത്തി തടഞ്ഞത്.
വിമാനം പാറ്റ്നയില്‍ എത്തിയ ഉടനെ ഇയാളെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സി (സി.ഐ.എസ്.എഫ്) നെ ഏല്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."