ഭരണകൂടങ്ങള്‍ സത്യത്തെ ഭയക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
കയ്പമംഗലം: ഭരണകൂടങ്ങള്‍ സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഞ്ജീവ് ഭട്ടും ഡോക്ടര്‍ കഫീല്‍ ഖാനുമെല്ലാം വേട്ടയാടപ്പെടുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ .
മുസ്‌ലിം യൂത്ത്‌ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍മാര്‍ക്കുള്ള ട്രൈയിനിങ് ക്യാംപിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് ദുരന്ത നിവാരണ സേനയായി തിരഞ്ഞെടുക്കപ്പെട്ട 700ഓളം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ജില്ലാ ക്യാപ്റ്റന്‍,വൈസ് ക്യാപ്റ്റന്‍,നിയോജകമണ്ഡലം ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, പഞ്ചായത്ത് ക്യാപ്റ്റന്മാര്‍ എന്നിവര്‍ക്ക് സംസ്ഥാന ട്രൈനര്‍മാരായ അബ്ബാസ് പെരിന്തല്‍മണ്ണ,അജീഷ് തൃപ്പുണിത്തറ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.
പരിശീലന വിശ്രമ വേളകളില്‍ 'സേവന പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിക മാനം' എന്ന വിഷയത്തെകുറിച്ച് നഹ്ജു റഷാദ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി,ഡോ. ഷക്കീല്‍ 'നമ്മുടെ ആരോഗ്യം' എന്ന വിഷയത്തോടൊപ്പം യോഗപരിശീലനത്തിനും നേതൃത്വം നല്‍കി.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദാലി പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി എ.എം സനൗഫല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ്,യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹികളായ ആര്‍.എം മനാഫ്,വി.പി മന്‍സൂറലി,ആര്‍.കെ സിയാദ്,അഷ്‌കര്‍ കുഴിങ്ങര,മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീന്‍,ജനറല്‍ സെക്രട്ടറി പി.കെ ഹംസ, ഭാരവാഹികളായ സുലൈമാന്‍ കൊള്ളിക്കത്തറ,ടി.കെ ഉബൈദു,യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ, ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ജലീല്‍,ട്രഷറര്‍ ടി.എ ഫഹദ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഉസ്മാന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."