HOME
DETAILS
MAL
എ.പി.ജെ അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു
backup
July 28 2016 | 23:07 PM
പെരുമ്പാവൂര്‍: തണ്ടേക്കാട് ജമാഅത്ത് ഹൈസ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മ പുതുക്കി. സ്‌കൂള്‍ അസംബ്ലിയില്‍ അനുസ്മരണം, പ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
ജൂണ്‍ 28 കരള്‍ രോഗ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ ഹെല്‍ത്ത് - നേച്ചേര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ 350 വീടുകകളില്‍ കരളിനെ സംരക്ഷിക്കൂ കരയാതിരിക്കൂ എന്ന പ്രമേയത്തില്‍ ലഘുലേഖ വിതരണം ചെയ്തു.
വി.പി അബൂബക്കര്‍, സജീന.കെ.അലിയാര്‍, കെ.എ നൗഷാദ്, മെരിഡയില്‍, കെ.എം ഷാഹിര്‍, റ്റി.എസ് ശ്രീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."