നെതര്‍ലന്‍ഡ്സ് ഫൈനലില്‍
പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് ഫൈനലില്‍. സെമിയില്‍ സ്വീഡനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് നെതര്‍ലന്‍ഡ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. ആദ്യമായിട്ടാണ് നെതര്‍ലന്‍ഡ്സ് ഫൈനലിലെത്തുന്നത്. ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ യു.എസ്.എ ആണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍. മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ ജാക്കി ഗ്രോയനെന് ആണ് നെതര്‍ലന്‍ഡ്സിന്റെ വിജയഗോള്‍ നേടിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. കളിയുടെ 99ാം മിനുട്ടിലാണ് ജാക്കി ഗ്രോയനെന് സ്വീഡന്റെ വലചലിപ്പിച്ചത്. മത്സരത്തില്‍ നെതര്‍ലന്‍ഡ്സിന് തന്നെയായിരുന്നു മേധാവിത്വം. പന്തടക്കത്തില്‍ സ്വീഡനെക്കാള്‍ മികവുകാട്ടിയ ടീം ഗോളാക്രമണത്തിലും മുന്നിട്ടുനിന്നു. പ്രതിരോധത്തിലൂന്നിയ കളിയാണ് സ്വീഡന് കാഴ്ചവച്ചത്. നേരത്തെ 2017ലെ യൂറോ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡച്ച് ടീം 2-0ത്തിന് വിജയിച്ചിരുന്നു. യൂറോ ചാംപ്യന്മാരായ നെതര്‍ലന്‍ഡ്സ് ഇക്കുറി യു.എസ്.എയെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
പൊരുതിക്കളിച്ച ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് യു.എസ്.എ കഴിഞ്ഞദിവസം ഫൈനലിലെത്തിയത്. 2015 ലോകകപ്പിലാണ് നെതര്‍ലന്‍ഡ്സിന്റെ അരങ്ങേറ്റം. അന്ന് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് തോറ്റ് പുറത്തായ ടീം മികച്ച പ്രകടനത്തോടെയാണ് ഈ ലോകകപ്പ് ഫൈനലിലെത്തിയത്. ഈ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയ നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറില്‍ കരുത്തരായ ഇറ്റലിയെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയിരുന്നത്. ജൂലൈ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് ലിയോണിലാണ് ഫൈനല്‍ പോരാട്ടം. ജൂലൈ ആറിന് ലൂസേഴ്സ് ഫൈനല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."