പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മോഷണം വ്യാപകം\
പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി പെരുമ്പാവൂര്‍ ഡിപ്പോയില്‍ മോഷണം വ്യാപകമാകുന്നു. അധികൃതര്‍ നിസംഗത പാലിക്കുന്നതായി ആക്ഷേപം. ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള സ്‌പെയര്‍ സ്പാര്‍ട്ടുസകളാണ് നിരന്തരം മോഷണം പോകുകയാണ്. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നപടയുണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.
ഡിപ്പോയുടെ ചുറ്റുമതലും പലയിടങ്ങളിലും തകര്‍ന്ന് കിടക്കുന്നതും അനാവശ്യ എന്‍ട്രന്‍സുമാണ് മോഷണം പെരുകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്രയും പരാതികള്‍ നല്‍കിയിട്ടും മതില്‍ പുനര്‍നിര്‍മിക്കുവാനോ മറ്റ് നടപടി ക്രമങ്ങള്‍ക്കോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം ഡിപ്പോയിലെ വൈപ്പര്‍ മോട്ടര്‍, ഡിസ്‌ക്, ഡീസല്‍, പ്ലെയിന്റ് സെറ്റുകള്‍ എന്നിവ ചാക്കില്‍കെട്ടിയ നിലയില്‍ ഡിപ്പോയ്ക്ക് പുറത്ത് നിന്നും ഉപേക്ഷിച്ച കണ്ടെത്തിയിരുന്നു. രാവിലെ എട്ടിന് സംഭവം കണ്ടെത്തിയ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഡിപ്പോയില്‍ അറിയിച്ചെങ്കിലും പൊലീസിനെ അറിയിച്ചത് വളരെ വൈകിയാണെന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് 11 മണിയോടെയാണ് പൊലീസ് സംഭവമറിഞ്ഞെത്തിയത്.
ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി പെരുമ്പാവൂര്‍ ഡിപ്പോയിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ കണ്ടെത്തുകയും മോഷ്ടാക്കളെ എത്രയും വേഗം പിടികൂടുകയും വേണം.
കൂടാതെ പൊളിഞ്ഞ് കിടക്കുന്ന മതില്‍ പുനര്‍നിര്‍മ്മിച്ച് അനാവശ്യ എന്‍ട്രന്‍സുകള്‍ അടച്ച് ഡിപ്പോയെ സംരക്ഷിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് എന്‍.വൈ.സി ബ്ലോക്ക് സെക്രട്ടറി പി.എ മന്‍സൂര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."