HOME
DETAILS
MAL
നെടുങ്കണ്ടം സ്റ്റേഷനില്‍ പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് തെളിവെടുത്തു
backup
July 04 2019 | 21:07 PM
നെടുങ്കണ്ടം (ഇടുക്കി): രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് റിട്ട. ജസ്റ്റിസ് വി.കെ മോഹനന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ എത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം പൊലിസിനെതിരേയും ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരേയും ലഭിച്ച പരാതിയിന്മേല് പ്രാഥമിക അന്വേഷണം നടത്തുന്നതിനുവേണ്ടിയാണ് സംഘമെത്തിയത്.
സ്റ്റേഷനിലെ ലോക്കപ്പിലും പ്രതിയെ മര്‍ദിച്ചെന്നാരോപിക്കുന്ന വിശ്രമ മുറിയിലും സംഘം തെളിവെടുപ്പു നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."