മരുന്ന് കൊള്ള നിര്‍ത്തണം: ടി.വി ചന്ദ്രമോഹന്‍
തൃശൂര്‍: പല കമ്പനികള്‍ പല പേരുകളില്‍ വ്യത്യസ്ഥ വിലകള്‍ ഈടാക്കി ഉപഭോക്താക്കളെ ജനറിക്ക് നാമത്തിന്റെ പേരില്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുവാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് മുന്‍ എംഎല്‍എ ടി. വി. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു.
കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരളയുടെ തൃശൂര്‍ ജില്ലാ സമ്മേളനം മോത്തിമഹല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഫ്‌കെ ജില്ലാ പ്രസിഡന്റ്് ഗഫൂര്‍ ടി. മുഹമ്മദ് ഹാജി അധ്യക്ഷനായി. വിജയകുമാരന്‍ നായര്‍, കുരുവിള മാത്യൂസ്, ജയിംസ് കലാ വടക്കന്‍, രവീന്ദ്രന്‍, ഷാജി സംസാരിച്ചു.
ഡി. ഗോപാലകൃഷ്ണന്‍, സി. കരുണാകരന്‍നായര്‍, സജിനി തമ്പി, മധുക്കര്‍, ജോര്‍ജ്ജ് എബ്രഹാം, സുഗതന്‍, പൗളിന്‍, എം. എം. സെയ്തു, കെ. സി. കമലാക്ഷി, ടി. ആര്‍. കുമാരന്‍, തങ്കമണി, ചന്തുട്ടിമാസ്റ്റര്‍ പങ്കെടുത്തു. കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളയുടെ പുതിയ ഭാരവാഹികളായി ഗഫൂര്‍ ടി. മുഹമ്മദ് ഹാജി (പ്രസിഡണ്ട്), ജോണ്‍സണ്‍ പുത്തിരി (ജനറല്‍ സെക്രട്ടറി), എസ്. മണി, അഡ്വ. സുലൈമാന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷാജി മിണാലൂര്‍, കമലാക്ഷി (ജോയിന്റ് സെക്രട്ടറിമാര്‍), രവീന്ദ്രന്‍ മുണ്ടത്തിക്കോട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."