HOME
DETAILS
MAL
സ്ഥലം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ കര്‍ദിനാളിന് കോടതി നോട്ടിസ്
backup
July 04 2019 | 21:07 PM
മൂവാറ്റുപുഴ: കോതമംഗലത്തെ അതിരൂപതയുടെ 25 ഏക്കര്‍ സ്ഥലം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നോട്ടിസ് അയച്ചു. കേസ് എട്ടിന് വീണ്ടും പരിഗണിക്കും. എറണാകുളം അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ ജോസഫ് ആണ് ഹരജി നല്‍കിയത്.
അഡ്വ. കമ്മിഷണറെ സ്ഥലത്ത് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. . കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പരിധിയിലുള്ള 25 ഏക്കര്‍ സ്ഥലത്തിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതിരൂപതയ്ക്ക് വേണ്ടി ബിഷപ്പിന്റെ പേരിലാണ് സ്ഥലം ആധാരം ചെയ്തിട്ടുള്ളതെങ്കിലും അവിടെ ബിഷപ്പിന് വ്യക്തിപരമായി അധികാരമില്ലെന്നും സ്വത്തുക്കള്‍ വിശ്വാസികളുടെയും ഇടവകാംഗങ്ങളുടെ സംഭാവനയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."