HOME
DETAILS
MAL
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
backup
May 22 2017 | 22:05 PM
മാള: സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് സ്ഥിരമായി ഒരേ ബസില്‍ പോയിരുന്ന വീട്ടമ്മയുമായി അടുപ്പത്തിലാവുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ എടുത്ത് ഇന്റര്‍ നെറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്ത ബസ് ഡ്രൈവര്‍ അറസ്റ്റിലായി. മാള സിഐക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് സ്വകാര്യബസിലെ ഡ്രൈവര്‍ കല്ലൂര്‍ അന്നമനട കളത്തില്‍ സൈജു(32)വിനെ മാള സി.ഐ വി.റോയ് യുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയപ്പോഴാണ് വീട്ടമ്മ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."