മുഖ്യമന്ത്രിക്കെതിരേ നരഹത്യക്ക് കേസെടുക്കണം: ചെന്നിത്തല
ആലത്തൂര്‍: കഴിഞ്ഞ മാസത്തെ പ്രളയക്കെടുതിയില്‍ 540 ആളുകള്‍ മരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടുക്കി ഡാമില്‍ 2,398 അടിയാണ് സംഭരണ ശേഷി. 2400 അടിയായിട്ടാണ് ഡാം തുറന്നുവിട്ടത്. പ്രളയക്കെടുതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതിനുള്ള ഫണ്ട് വിനിയോഗത്തിന്ന് പ്രത്യേകം അക്വൗണ്ട് വേണം. ഫണ്ട് അനുവദിക്കുന്നതിന് ട്രിബ്യുണല്‍ വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരില്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കല്ലിട്ട പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നത്. പുതിയതായി ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല.
മതേതരത്വം നടപ്പാക്കാനാണ് യു.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. കള്ളപ്പണത്തെ വെള്ളപ്പണമാക്കുകയാണ് നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ചെയ്തതെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."