ഔഷധരംഗത്ത് ബഹ്‌റൈനും ഇന്ത്യയും സഹകരിക്കുന്നു
മനാമ: ഔഷധ-വൈദ്യ ഉപകരണ നിര്‍മാണങ്ങളില്‍ ബഹ്‌റൈനും ഇന്ത്യയും സഹകരിക്കുന്നു. ലോകത്തിന്റെ മരുന്നുശാല എന്ന നിലയിലുള്ള ഇന്ത്യയുടെ ശേഷി ഗള്‍ഫ് മേഖലയിലെ ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് ശക്തമാക്കാന്‍ കഴിയുമെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളില്‍ പ്രത്യേകിച്ച് സൗദി, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ 2000 കോടി ഡോളറിന്റെ ഔഷധ വ്യവസായ മാര്‍ക്കറ്റാണുള്ളത്. ഇതില്‍ 80 ശതമാനം മരുന്നുകളും ഇറക്കുമതി ചെയ്യുകയാണ് ഈ രാജ്യങ്ങളില്‍. ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ജനറിക് മരുന്ന് ഉല്‍പാദകര്‍ എന്ന നിലയില്‍ ഈ സാധ്യത ഇന്ത്യക്കു പ്രയോജനപ്പെടുത്താം.
ബഹ്‌റൈനില്‍ മരുന്നു മേഖലയിലും ഹോമിയോപ്പതി രംഗത്തും ഇന്ത്യക്കു നല്ല സാന്നിധ്യമുണ്ട്. ബഹ്‌റൈനുമായി സഹകരിച്ച് ഇതു ശക്തിപ്പെടുത്താന്‍ കഴിയും. സ്വകാര്യ, പൊതു സംരംഭങ്ങളിലൂടെ ഇരുരാജ്യങ്ങളും ചേര്‍ന്ന് ബഹ്‌റൈനില്‍ത്തന്നെ മരുന്നു നിര്‍മാണം നടത്താനുള്ള സംവിധാനങ്ങളൊരുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."