പണം ആവശ്യപ്പെട്ടെന്ന പരാതി കെട്ടിച്ചമച്ചത്: ജോണ്‍ ഡാനിയേല്‍
തൃശൂര്‍: അനധികൃതമായി താന്‍ പണം ആവശ്യപ്പെട്ടെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും തെളിവു നല്‍കിയാല്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നും കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍. തിയറ്ററിനു മുന്നില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തില്‍ സ്ഥാപിച്ച ഇരുമ്പു പൈപ്പുകള്‍ നീക്കം ചെയ്യാന്‍ മുന്‍കൈ എടുക്കുത്തതിലുള്ള പക പോക്കലാണ് തിയറ്ററുടമയുടെ പരാതി.
കോര്‍പറേഷന്‍ സെക്രട്ടറിക്കു താന്‍ നല്‍കിയ കത്ത് അനുസരിച്ച് പി.ഡബ്ല്യു.ഡി ഈ പൈപ്പുകള്‍ എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ടേ മറ്റേതേങ്കിലും കാര്യത്തിനോ തിയറ്റര്‍ ഉടമയുമായി ഫോണിലൂടെ പോലും സംസാരിച്ചിട്ടില്ല. തിയറ്റര്‍ കൗണ്ടറില്‍ വന്ന് താന്‍ പണം വാങ്ങിയെന്നാണ് പരാതിയിലുള്ളത്. അങ്ങനെയെങ്കില്‍ തിയറ്ററിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു.
അവകാശപ്പെടുന്നതുപോലെ കോള്‍ റിക്കാര്‍ഡോ ടെലിഫോണ്‍ രേഖകളോ ഉണ്ടെങ്കില്‍ അതും പുറത്തുവിടാം. വ്യാജപരാതി നല്‍കി തന്നെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരേ നിയമനപടികള്‍ സ്വീകരിക്കുമെന്നും ജോണ്‍ ഡാനിയേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."