അധ്യാപകനെ മര്‍ദിച്ചതായിപരാതി; എഴ് വിദ്യാര്ഥികള്ക്കെതിരേ കേസെടുത്തു
ഒറ്റപ്പാലം: അധ്യാപകനെ മര്‍ദിച്ച പരാതിയില്‍ ഏഴ് പ്ലസ്ടു വിദ്യാര്ഥികള്ക്കെതിരേ ഒറ്റപ്പാലം പൊലിസ് കേസെടുത്തു. വരോട് കെ.പി.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കെ.പി ശശിധരനെയാണ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.
പരുക്കേറ്റ അധ്യാപകനെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. സ്കൂള്‍ ഫുട്ബോള്‍ ടീം തിരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ക്ക് ടീമില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി വിദ്യാര്‍ഥികള്‍ ബഹളം വച്ചിരുന്നു . ഇത് കേട്ട് ശശിധരന് ഉള്‍പ്പെടെയുള്ള അധ്യാപകരെത്തുകയും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോവുകയുമുണ്ടായി.
ഇതിനു ശേഷമാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് അധ്യാപകനെ മര്‍ദിച്ചതെന്ന് പൊലിസ് പറയുന്നു. അധ്യാപകനെ മര്‍ദിച്ചതിനും പ്രിന്‍സിപ്പല്‍ എന്‍.ആര് അംബികയെ ഓഫിസില്‍ കയറി അസഭ്യം പറഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഒറ്റപ്പാലം പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."