ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം: കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും പദ്ധതി കടലാസിലൊതുങ്ങുന്നു
കഞ്ചിക്കോട്: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണം അവതാളത്തിലാവുകയാണ്. ഒരു വര്‍ഷം മുന്‍പ് പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്ഥാനത്തൊഴിലാളികളുടെ വിവരശേഖരണത്തിന് പദ്ധതിയിട്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാനക്കാരുള്ളത് എറണാകുളം, പാലക്കാട് ജില്ലകളിലാണ്.
ജിഷ വധക്കേസിനുശേഷം തുടങ്ങിവച്ച ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണം നാളുകള്‍ കഴിഞ്ഞതോടെ ഫയലുകളിലുറങ്ങുകയാണ്. അനുദിനം സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നു മാത്രമല്ല ഇവര്‍ക്കിടയില്‍ അക്രമവാസനയും വര്‍ധിച്ചിരിക്കുകയാണ്. മദ്യപാനം, പുകവലി, നിരോധിതപുകയിലയുല്‍പ്പന്നങ്ങള്‍, കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കാരണം ഇതരസംസ്ഥാനക്കാരില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി ആവിഷ്‌ക്കരിച്ച ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഈ വര്‍ഷം ജൂലൈ മാസം 2,89,324 പേരാണ് സംസ്ഥാനത്താകമാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഇവരുടെ പേരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. ആവാസ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍നിന്ന് 15,234 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതരസംസ്ഥാനക്കാരുടെ സമഗ്ര ആരോഗ്യ സുരക്ഷയോടോപ്പം ഇവരുടെ വിവരശേഖരണവും ലക്ഷ്യമാക്കിയാണ് സംസ്ഥാനസര്‍ക്കാര്‍ ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയത്.
അടുത്തകാലത്ത് നടന്ന കൊലപാതകം, ബലാത്സംഘം, പിടിച്ചുപറി എന്നിവയില്‍ മുഖ്യപങ്കും ഇതരസംസ്ഥാനക്കാരായ തൊഴിലാളികളാണെന്നതും പൊലിസിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 60,544 ഇതരസംസ്ഥാനക്കാരുടെ വിവരശേഖരമാണ് ആവാസ് പദ്ധതി വഴി ലഭിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 20 ലക്ഷത്തോളം ഇതരസംസ്ഥാനക്കാരുണ്ട്.
2017 നവംബറില്‍ ആരംഭിച്ച ആവാസ് പദ്ധതി ഒരുവര്‍ഷമാകാനിരിക്കെ ഇതുവരെ 2,89,704 പുരുഷന്മാരും 1,602 സ്ത്രീകളും 61 ഭിന്നലിംഗക്കാരുമാണ് അംഗമായിട്ടുള്ളത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതല്‍ പശ്ചിമബംഗാളുകാരാണ്. അതാതു പ്രദേശങ്ങളിലെ പൊലിസ് സ്റ്റേഷന്‍കളിലോ തദ്ദേശസ്ഥാപനങ്ങളിലോ ഇതരസംസ്ഥാനക്കാരുടെ കണക്കുകള്‍ ഇല്ലാത്തതാണ് ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണത്തെ അവതാളത്തിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."