വഞ്ചിപ്പാട്ട് മത്സരത്തിന് ഓഗസ്റ്റ് ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുളള വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഓഗസ്റ്റ് ഒന്നു മുതല്‍ അഞ്ചുവരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ആണ്‍, പെണ്‍ വിദ്യാര്‍ഥികള്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലും ആറന്‍മുള ശൈലിയില്‍ പുരുഷവിഭാഗത്തിലും വെച്ച് പാട്ട്, കുട്ടനാട് ശൈലി എന്നിവയില്‍ സ്ത്രീ, പുരുഷ വിഭാഗത്തിലുമാണ് മത്സരം.
സ്ത്രീ, പുരുഷ വിഭാഗത്തി ലും വിദ്യാര്‍ഥികള്‍ക്കായുള്ള വിഭാഗത്തി ലും ആദ്യമെത്തുന്ന ക്രമത്തില്‍ 25 ടീമുകളെ വീതം മാത്രമേ ഉള്‍പ്പെടുത്തൂ. എട്ടാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളെ ജൂനിയര്‍ ആയും ഹയര്‍സെക്കന്‍ഡറി, കോളജ് തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സീനിയറായും കണക്കാക്കും.
കഴിഞ്ഞവര്‍ഷം വഞ്ചിപ്പാട്ട് മത്സരത്തില്‍ വിജയികളായ ടീമുകള്‍ എവര്‍റോളിങ്് ട്രോഫികള്‍ ഓഗസ്റ്റ് അഞ്ചിന് മുമ്പായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുളള സിവില്‍ സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തിക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."