തന്നെ വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്തി; മകളും വീട്ടുതടങ്കലില്‍, രണ്ടു ദിവസം പിന്നിട്ടെന്ന് ട്വീറ്റ്
ശ്രീനഗര്‍: തന്നെ നിയമവിരുദ്ധമായി വീണ്ടും തടങ്കലില്‍ വച്ചിരിക്കുകയാണെന്നും മകള്‍ ഇല്‍തിജയെ വീട്ടുതടങ്കലില്‍ പാര്പ്പിച്ചിരിക്കാണെന്നും
പി.ഡി.പി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബുധനാഴ്ച അറസ്റ്റ് ചെയ്ത പിഡിപി യൂത്ത് വിംഗ് പ്രസിഡന്റ് വഹീദ് പരയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മുഫ്തി ട്വീറ്റില്‍ ആരോപിക്കുന്നു.
എംഎസ് മുഫ്തിയുടെ അടുത്ത സഹായിയാണ് വഹീദ് പര.
ബിജെപി മന്ത്രിമാര്‍ക്കും അവരുടെ കളിപ്പാവകള്‍ക്കും ജമ്മു കശ്മിരിന്റെ മുക്കിനും മൂലയിലും വരെ പോകാം. സുരക്ഷാ പ്രശ്നം തന്റെ കാര്യത്തില്‍ മാത്രമാണെന്നും അവര്‍ ആരോപിച്ചു.
തന്റെ വീടിന്റെ ഗേറ്റിന് പുറത്തുള്ള സുരക്ഷാസേനയുടെ വാഹനത്തിന്റെ ഫോട്ടോയും മെഹബൂബ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."