ചൈനയിലെ വന്‍മതില്‍പോലെ മനുഷ്യ നിര്‍മിതമായ മഹാത്ഭുതമാണ് കനോലികനാല്‍: പി സുരേന്ദ്രന്‍
ചാവക്കാട്: ചൈനയിലെ വന്‍മതില്‍പോലെ മനുഷ്യ നിര്‍മ്മിതമായ മഹാല്‍ഭുതമാണ് കനോലികനാലെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കനോലി കനാല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ചാവക്കാട് പഴയപാലത്തിനു സമീപം സംഘടിപ്പിച്ച കനാല്‍ സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. കനോലി കനാല്‍ വന്‍വ്യവസായ മേഖലയായിരുന്നു. കൊച്ചി കഴിഞ്ഞാല്‍ പൊന്നാനിയായിരുന്നു വ്യവസായ മേഖലയിലെ മറ്റൊരു സ്ഥലം. ബ്രിട്ടനില്‍ നിന്നാണ് വന്‍ തോതില്‍ അരി പൊന്നാനിയില്‍ എത്തിയിരുന്നത.്
കനോലി കനാലിലൂടെയാണ് വഞ്ചിമാര്‍ഗം അരിയടക്കമുള്ള സാധനങ്ങള്‍ മറ്റുമാര്‍ക്കറ്റുകളിലേക്ക് എത്തിച്ചിരുന്നത.് ഇന്ന് കനോലി കനാലിന്റെ അവസ്ഥ ദയനീയമാണ് കനാല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചാല്‍ കയേറ്റങ്ങള്‍ തടയാനും ഒരു പരിതി വരെ മാലിന്യം സംരക്ഷിക്കാനും കഴിയും. മാത്രമല്ല ജലജീവികളുടെ ആവാസകേന്ദ്രങ്ങളായി കനാല്‍ മാറും. ഇന്ന് പ്‌ളാസ്റ്റിക്ക് മാലിന്യവും കനോലി കനാലില്‍ തള്ളുകയാണ്. തദേശസയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡുതലങ്ങളില്‍ പ്‌ളാസ്റ്റിക്ക് ശേഖരിച്ച് സംസ്‌കരിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കേണ്ടതുണ്ട്. കനോലി കനാലിന്റെ സംരക്ഷണവുമായി കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജനസംഘടന യൂത്ത് ലീഗ് കനാല്‍ സഭയെന്നപേരില്‍ ഒരു ആശയം മുന്നോട്ടുവെച്ചത.് ഇത് സ്വാഗതാര്‍ഹമാണ്.
ഹരിതസേന എന്നപേരിലോ, മറ്റോ, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഒരുകിലോ മീറ്റര്‍ ദൂരത്തില്‍ കണ്ടല്‍ചെടികള്‍ നട്ട് സംരക്ഷിക്കാന്‍ മുന്നോട്ടുവരണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം മനാഫ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് കനാല്‍ സഭ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ വി.എം മുഹമ്മദ് ഗസാലി, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.കെ മുഹമ്മദ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ജയിംസ് മാസ്റ്റര്‍, കെ.എം.സി.സി അബുദാബി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ ഹംസകുട്ടി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അലി അകലാട്, ട്രഷറര്‍ ഷജീര്‍ പുന്ന എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."