വിദ്യാഭ്യാസ ഓഫീസിലെ മോഷണം; പ്രതികള്‍ പിടിയില്‍
കുട്ടനാട്: കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ചൊവ്വാഴ്ചയുണ്ടായ മോഷണ കേസിലെ പ്രതികള്‍ പൊലിസ് പിടിയിലായി. ഓഫീസിലെ ക്ലാര്‍ക്കായ ഓതറ വെസ്റ്റ് തുരുത്തിക്കോണം വീട്ടില്‍ ജേക്കബ് ഡോണ്‍ (27), സുഹ്യത്തായ വള്ളംകുളം ഇരവിപുരം ശ്രീമംഗലത്ത് വീട്ടില്‍ അനു സ്റ്റീഫന്‍ (26) എന്നിവരാണ് പിടിയിലായത്.
വ്യാഴായ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓഫീസിലെ പണം സൂക്ഷിച്ചിരുന്ന ചെസ്റ്റില്‍ നിന്നും 7,70,000 രൂപയാണ് ചൊവ്വഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം മുറി വ്യത്തിയാക്കാന്‍ ജീവനക്കാരനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ : ക്യാഷ് സെക്ഷന്‍ വിഭാഗത്തിന്റെ ചുമതലയുള്ള ക്ലാര്‍ക്കായിരുന്ന ജേക്കബിന് ചെസ്റ്റിനകത്തെ തുകയെപ്പറ്റി നേരത്തെ ധാരണയുണ്ടായിരുന്നു.
രണ്ട് താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന ചെസ്റ്റിന്റെ ഒരു താക്കോല്‍ ഡി.ഇ.ഒ.യുടെ പി.എ.യുടെ കൈവശവും, മറ്റേത് ഓഫീസിലെ മേശക്കകത്തുമാണ് സൂക്ഷിച്ചിരുന്നത്. സംഭവം ദിവസം രാവിലെ പി.എ.യുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ കരസ്ഥമാക്കി ജേക്കബ് ഒരു പൂട്ട് നേരത്തെ തുറന്നിട്ടിരുന്നു. പിന്നീട് താക്കോല്‍ പി.എ.യുടെ മേശപ്പുറത്ത് തിരികെ വെയ്ക്കുകയായിരുന്നു. അന്ന് വൈകിട്ട് ഓഫീസ് വിട്ടിറങ്ങിയ ജേക്കബ് പിറക് വശത്തെ കതകിന്റെ കുത്തി മനപ്പൂര്‍വ്വം തുറന്നിട്ടിരുന്നു. പിന്നീട് രാത്രി സുഹ്യത്തായ അനുവുമൊത്ത് ഓഫീസിലെത്തിയ ജേക്കബ് തുടര്‍ന്ന് മേശക്കകത്ത് നിന്നും ചെസ്റ്റിന്റെ രണ്ടാമത്തെ താക്കോല്‍ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."